വീട്ടുമുറ്റത്ത് ഉറങ്ങിക്കിടന്ന എട്ടവയസുകാരനെ പുലി കടിച്ചുകീറി; 75 തുന്നല്‍; വീഡിയോ

ഡേവിഡ് എന്ന കുട്ടിക്കാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തില്‍ 75 തുന്നലുകള്‍ ഇട്ടു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ:  വീടിന്റെ മുറ്റത്ത് ഉറങ്ങുകയായിരുന്ന എട്ടുവയസുകാരനെ പുലി ആക്രമിച്ചു. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ  സായിയാന്‍ ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഡേവിഡ് എന്ന കുട്ടിക്കാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തില്‍ 75തുന്നലുകള്‍ ഇട്ടു.

സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ ആശങ്കയിലാണ്. സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആളുകള്‍ വീടിനുള്ളില്‍ ഉറങ്ങണമെന്നും നിര്‍ദേശം നല്‍കിയതായി എസിപി പറഞ്ഞു. പുലി കുട്ടിയെ ആക്രമിക്കുന്നതും കടിച്ച് വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍  കാണാം. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ശബ്ദം ഉണ്ടാക്കിയതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയായിരുന്നു. മറ്റൊരു പുലിയെയും ആ സമയം വീഡിയോ ദൃശ്യത്തില്‍ കാണാം. 

അന്നേദിവസം തന്നെ, സമീപ ഗ്രാമത്തില്‍ മറ്റൊരു എട്ടുവയസുകാരനെ പുലി കടിച്ച് കൊലപ്പെടുത്തിയിരുന്നു. പുലിയെ പിടികൂടാന്‍ നാല് സംഘങ്ങളെ നിയോഗിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com