രാമജന്മഭൂമി പ്രക്ഷോഭം, രാമായണം, മഹാഭാരതം പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തണം; എൻസിഇആർടി ശുപാർശ

ക്ലാസിക്കൽ കാലഘട്ട ചരിത്രത്തിൽ രാമായണവും മഹാഭാരതവും വേദങ്ങളും പഠിപ്പിക്കണമെന്ന് വിദ​ഗ്ധ സമിതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭം ചരിത്രപാഠ പുസ്തകത്തിൽ ഉൾപ്പെടുത്താൻ എൻസിഇആർടി നിയോ​ഗിച്ച വിദ​ഗ്ധ സമിതിയുടെ ശുപാർശ. ആധുനിക ചരിത്രത്തിന്റെ ഭാ​ഗമായി രാമജന്മഭൂമി പ്രക്ഷോഭവും പരാമർശിക്കണമെന്നാണ് വിദ​ഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്.

ക്ലാസിക്കൽ കാലഘട്ട ചരിത്രത്തിൽ രാമായണവും മഹാഭാരതവും വേദങ്ങളും പഠിപ്പിക്കണമെന്നും പ്രഫസര്‍ സിഐ ഐസക് അധ്യക്ഷനായ സാമൂഹികശാസ്ത്ര വിഭാഗ പാഠപുസ്തക പരിഷ്ക്കണ വിദഗ്ധസമിതി നിര്‍ദേശിച്ചു. ഇന്ത്യ പങ്കെടുത്തിട്ടുള്ള വിവിധ യുദ്ധങ്ങളും ഏറ്റവുമൊടുവിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണം വരെ പാഠഭാ​ഗങ്ങളിൽ ഉൾപ്പെടുത്തണമെന്ന് സമിതിയുടെ നിർദേശത്തിൽ പറയുന്നു.

കൂടാതെ സ്വാതന്ത്ര്യസമരത്തില്‍ സുഭാഷ് ചന്ദ്രബോസ് അടക്കമുള്ളവരുടെ സംഭാവനകള്‍ കൂടുതലായി പാഠപുസ്കത്തിൽ ഉള്‍പ്പെടുത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു. നേരത്തെ രാജ്യത്തിന്‍റെ പേര് ഭാരതം എന്ന് ഉപയോഗിക്കണമെന്ന് സമിതി നിര്‍ദേശിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com