ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വി; സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍  ഹൃദയാഘാതം മൂലം മരിച്ചു

ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ 35കാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ഹൃദയാഘാതം മൂലം മരിച്ചു
ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയയുടെ ആഹ്ലാദ പ്രകടനം, ഫയൽ
ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയയുടെ ആഹ്ലാദ പ്രകടനം, ഫയൽ

വിശാഖപട്ടണം: ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ 35കാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുപ്പതി സ്വദേശിയായ ജ്യോതിഷ് കുമാര്‍ യാദവ് ആണ് മരിച്ചത്. ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് സംഭവം. ദീപാവലി ആഘോഷിക്കുന്നതിന് വീട്ടിലെത്തിയ ജ്യോതിഷ് കുമാര്‍ കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് ലോകകപ്പ് മത്സരം കണ്ടത്. ഫൈനലില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ ജ്യോതിഷ് കുമാര്‍ ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തിരുപ്പതിയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഇന്ത്യ 240 റണ്‍സിന് പുറത്തായപ്പോള്‍ മുതല്‍ ജ്യോതിഷ് അസ്വസ്ഥനായിരുന്നുവെന്ന് കൂട്ടുകാര്‍ പറയുന്നു. തുടക്കത്തില്‍ ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ വീണപ്പോള്‍ ജ്യോതിഷ് അല്‍പ്പനേരം സന്തോഷവാനായിരുന്നു. തുടര്‍ന്ന് വിക്കറ്റുകള്‍ കളഞ്ഞുകുളിക്കാതെ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ ടീമിനെ വിജയത്തില്‍ എത്തിച്ച് നിമിഷങ്ങള്‍ക്കകമാണ് ജ്യോതിഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതെന്നും കൂട്ടുകാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com