ഓടുന്ന സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ പാമ്പ്, ഭയന്ന് വിറച്ച് യുവാവ്; ഒടുവില്‍- വീഡിയോ 

ഉത്തര്‍പ്രദേശില്‍ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സ്‌കൂട്ടറില്‍ പാമ്പ്
സ്കൂട്ടറിന്റെ ഹാൻഡിലിൽ പാമ്പ്, സ്ക്രീൻഷോട്ട്
സ്കൂട്ടറിന്റെ ഹാൻഡിലിൽ പാമ്പ്, സ്ക്രീൻഷോട്ട്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സ്‌കൂട്ടറില്‍ പാമ്പ്. സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ പാമ്പിനെ കണ്ട് ഭയന്ന യുവാവ്, വാഹനം റോഡരികില്‍ നിര്‍ത്തി ഓടി മാറിയത് കാരണം കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

ഹര്‍ദോയ് നഗരത്തിലാണ് സംഭവം. യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈസമയത്താണ് സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ റോഡരികില്‍ വാഹനം നിര്‍ത്തി ഓടി മാറിയത് കാരണം കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് പാമ്പിനെ പുറത്തേയ്ക്ക് എടുത്തു. തുടര്‍ന്ന് കാട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com