ലഹരിമരുന്നിന് പണമില്ല, പിഞ്ചു കുട്ടികളെ 74,000 രൂപയ്ക്ക് വിറ്റു; ദമ്പതികളും ഇടനിലക്കാരിയും അറസ്റ്റില്‍

ഷാബിറിന്റെ സഹോദരി കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയാണ് കേസില്‍ വഴിത്തിരിവായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ലഹരി മരുന്നിന് പണം കണ്ടെത്താനായി ദമ്പതികള്‍ പിഞ്ചു കുട്ടികളെ വിറ്റു. ജനിച്ച് മാസങ്ങള്‍ മാത്രമുള്ള കുഞ്ഞിനേയും രണ്ടു വയസ്സുള്ള കുട്ടിയേയുമാണ് വിറ്റത്. സംഭവത്തില്‍ ഷാബിര്‍ ഖാന്‍, ഭാര്യ സാനിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ കടത്തുന്ന സംഘത്തിന് 74,000 രൂപയ്ക്കാണ് കുട്ടികളെ വിറ്റത്. 

കുട്ടികളെ വില്‍ക്കുന്നതിന് ഇടനിലക്കാരിയായി നിന്ന ഉഷ റാത്തോഡ് എന്ന സ്ത്രീയേയും, രണ്ടു വയസ്സുകാരനെ വാങ്ങിയ ഷക്കീല്‍ മക്രാനി എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അന്ധേരി ഡിഎം നഗറില്‍ നിന്നും ഇളയ കുട്ടിയെ പൊലീസ് കണ്ടെത്തി. 

ഈ കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ടു വയസ്സുള്ള കുട്ടിയെ   കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അന്ധേരിയിലെ ഡിഎം നഗര്‍ പൊലീസ് അറിയിച്ചു. ഷാബിറിന്റെ സഹോദരി കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയാണ് കേസില്‍ വഴിത്തിരിവായത്. 

പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കുട്ടികളെ വിറ്റ കാര്യം ദമ്പതികള്‍ സമ്മതിച്ചത്. മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക ബാധ്യതയാണ് അനുഭവപ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്ന് രണ്ടു വയസ്സുള്ള മകനെ 60,000 രൂപയ്ക്കും, ഒരു മാസം പ്രായമുള്ള പെണ്‍കുട്ടിയെ 14,000 രൂപയ്ക്കും വിറ്റതായി കുട്ടിയുടെ അമ്മ സാനിയ പൊലീസിനോട് വെളിപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com