ചെന്നൈയില്‍ ശക്തമായ മഴ; റോഡുകള്‍ മുങ്ങി, സ്‌കൂളുകള്‍ക്ക് അവധി

ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക്-കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി ഡിസംബര്‍ രണ്ടിന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍നിന്ന് അറിയിച്ചു.
ചിത്രം/ എക്‌സ്
ചിത്രം/ എക്‌സ്

ചെന്നൈ: ചെന്നൈ നഗരത്തില്‍ മണിക്കൂറുകള്‍ നീണ്ട ശക്തമായ മഴയില്‍ റോഡുകളും പാര്‍പ്പിടസമുച്ചയങ്ങളും വെള്ളകെട്ടിലായി. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴപെയ്തു. വടക്കന്‍ ചെന്നൈയിലും പോരൂരിലും ഒരുമണിക്കൂറോളം മഴ ചെയ്തു. 

മഴക്കെടുതിയില്‍ ചെന്നൈ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് സവഛി നല്‍കിയിട്ടുണ്ട്. കോളജുകളും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും അവധി ബാധകമായിരിക്കില്ല. മഴയില്‍ പലയിടങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. പീര്‍ക്കന്‍ക്കരണി, വേളാച്ചേരി മെയിന്റോഡ്, താംബരം, ക്രോംപ്പെട്ട്, സേലയ്യൂര്‍, മടിപ്പാക്കം, ആലന്തൂര്‍, പെരുങ്കളത്തൂര്‍, ഗുഡുവാേഞ്ചരി, കീലമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിലും കനത്തമഴ പെയ്തു. ചിലയിടങ്ങളില്‍ വീടുകളില്‍ വെള്ളംകയറി.

ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക്-കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി ഡിസംബര്‍ രണ്ടിന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍നിന്ന് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com