പോസ്റ്ററുകൾ വെക്കില്ല, കൈക്കൂലിയുമില്ല;  വേണമെങ്കില്‍ വോട്ട് ചെയ്താല്‍ മതി: നിതിന്‍ ഗഡ്കരി

പലരും ബാനറുകളും പോസ്റ്ററുകളും പതിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് ജയിക്കാമെന്ന് കരുതുന്നു
പോസ്റ്ററുകൾ വെക്കില്ല, കൈക്കൂലിയുമില്ല;  വേണമെങ്കില്‍ വോട്ട് ചെയ്താല്‍ മതി: നിതിന്‍ ഗഡ്കരി

മുംബൈ: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ പോസ്റ്ററുകളോ ബാനറുകളോ സ്ഥാപിക്കില്ലെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി. ചായ പോലും നൽകി വോട്ടര്‍മാരെ സ്വാധീനിക്കില്ല.  തനിക്ക് വോട്ടു ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ചെയ്താല്‍ മതിയെന്നും അല്ലാത്തവര്‍ ചെയ്യേണ്ടെന്നും ഗഡ്കരി പറഞ്ഞു.  മഹാരാഷ്ട്രയിലെ വാഷിമില്‍ മൂന്ന് ദേശീയ പാതാ പദ്ധതികളുടെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോക്‌സഭാ മണ്ഡലമായ നാഗ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങള്‍ക്ക് ചായയോ വെള്ളമോ പണമോ ഒന്നും നൽകില്ല. താന്‍ കൈക്കൂലി സ്വീകരിക്കില്ല. മറ്റുള്ളവരെ വാങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ  സത്യസന്ധമായി സേവിക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. 

പലരും ബാനറുകളും പോസ്റ്ററുകളും പതിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് ജയിക്കാമെന്ന് കരുതുന്നു. എന്നാല്‍ വോട്ടര്‍മാര്‍ വളരെ മിടുക്കുള്ളവരാണെന്ന കാര്യം മറക്കണ്ട. അവര്‍ തങ്ങള്‍ക്ക് തോന്നുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും.  ഇത്തരം തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും
ഗഡ്കരി നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com