'ഇന്ത്യ' എന്ന പേരിനോട് വിയോജിപ്പുള്ളവർക്ക് 'ഹിന്ദു' എന്ന പദവും ഉപയോഗിക്കാനാകില്ല: ശശി തരൂർ

നിങ്ങൾക്ക് ‘ഇന്ത്യ’ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്ക് ‘ഹിന്ദു’വും ഉപയോഗിക്കാൻ കഴിയില്ല
ശശി തരൂർ/ ഫയൽ
ശശി തരൂർ/ ഫയൽ

ന്യൂഡൽഹി: ഇന്ത്യ എന്ന പേരിനോട് വിയോജിപ്പുള്ളവർക്ക് ഹിന്ദു എന്ന പദവും ഉപയോഗിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. 'ഇന്ത്യ', 'ഹിന്ദു' എന്നിവ ഒരേ പദോൽപ്പത്തിയിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും തരൂർ പറഞ്ഞു. 'വൈ ഐ ആം എ ഹിന്ദു' എന്ന തന്റെ പുസ്തകത്തിന്റെ കന്നഡ പതിപ്പായ 'നാണു യാകെ ഹിന്ദു'യുടെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിങ്ങൾക്ക് ‘ഇന്ത്യ’ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്ക് ‘ഹിന്ദു’വും ഉപയോഗിക്കാൻ കഴിയില്ല. അവ രണ്ടും ഒരേ സ്രോതസ്സിൽ നിന്നാണ്, സിന്ധു നദിയിൽ നിന്നാണ്, തരൂർ വിശദീകരിച്ചു. ഇന്ത്യ-ഭാരത് വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഇന്ത്യ എന്ന പദത്തെ എതിർക്കുന്ന ഭരണകക്ഷി അനുകൂലികൾ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നത് കാണുമ്പോൾ രസകരമായി തോന്നുന്നുവെന്നും തരൂർ പറഞ്ഞു.

'ഇന്ത്യ' എന്ന വാക്ക് ആധികാരികമല്ലെന്ന് പറഞ്ഞ് എതിർക്കുന്ന ഭരണകക്ഷിയിലെ ചിലർ തന്നെ, 'ഗർവ് സേ കഹോ ഹം ഹിന്ദു ഹേ' എന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് വളരെ വിരോധാഭാസമാണ്. ശശി തരൂർ കൂട്ടിച്ചേർത്തു. തരൂരിന്റെ 'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകം കോൺഗ്രസ് നേതാവ് പ്രൊഫ കെ ഇ രാധാകൃഷ്ണയാണ് ഇംഗ്ലീഷിൽ നിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്തത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com