പാക് ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്താനുള്ള നീക്കം ബിഎസ്എഫ് തകര്‍ത്തു;  2.2 കിലോ ഹെറോയിന്‍ പിടികൂടി 

രാത്രിയുടെ മറവില്‍ മയക്കുമരുന്ന് കടത്താനുള്ള നീക്കം ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു
പിടികൂടിയ ഹെറോയിൻ/ എഎൻഐ
പിടികൂടിയ ഹെറോയിൻ/ എഎൻഐ

ജയ്പൂര്‍: പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്താനുള്ള നീക്കം സൈന്യം തകര്‍ത്തു. രാജസ്ഥാനിലെ ഇന്ത്യ പാക് അതിര്‍ത്തിയില്‍ കഴിഞ്ഞരാത്രിയിലാണ് സംഭവം. 

ശ്രീഗംഗാനഗര്‍ സെക്ടറിലെ ശ്രീകരന്‍പൂരിലാണ് 2.2 കിലോ ഹെറോയിനുമായി പാക് ഡ്രോണ്‍ അതിര്‍ത്തി കടന്നെത്തിയത്. രാത്രിയുടെ മറവില്‍ മയക്കുമരുന്ന് കടത്താനുള്ള നീക്കം ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 12 കോടി രൂപ വിലവരുമെന്ന് ബിഎസ്എഫ് അധികൃതര്‍ സൂചിപ്പിച്ചു. 

പഞ്ചാബിലെ താന്‍തരണിലെ ദാലിരി ഗ്രാമത്തിലെ ഭിക്വിന്‍ഡില്‍ കഴിഞ്ഞദിവസം ബിഎസ്എഫ് നടത്തിയ പരിശോധനയില്‍ 3.2 കിലോ ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കടത്തിയ ഡ്രോണും ഹെറോയിന്‍ പായ്ക്കറും വയലില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായി പരിശോധന നടത്തിയത്. കണ്ടെടുത്ത ഡ്രോണ്‍ ചൈനീസ് നിര്‍മ്മിതമാണെന്നും ബിഎസ്എഫ് വക്താവ് സൂചിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com