ഡല്‍ഹിയില്‍ ഭൂചലനം, പ്രഭവ കേന്ദ്രം ഫരീദാബാദ്, അഫ്ഗാനും കുലുങ്ങി 

ഫരീദാബാദില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ കിഴക്കും ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി:  ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. ഉച്ചക്കും വൈകീട്ടുമാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. 

ഹരിയാനയിലെ ഫരീദാബാദില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഫരീദാബാദില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ കിഴക്കും ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഒക്ടോബര്‍ 3 നും ഈ പ്രദേശങ്ങളില്‍ ഭൂചലനം ഉണ്ടായിരുന്നു. 

6.3 തീവ്രതയില്‍ അഫ്ഗാനിലും ഭൂചലനം രൂപപ്പെട്ടു.  1500 ഓളം പേര്‍ക്കു ജീവന്‍ നഷ്ടമായി വെറും ഒരാഴ്ച പിന്നിടുമ്പോഴാണ് അഫ്ഗാനിസ്ഥാനില്‍നിന്നു വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്. ഹെറാത്ത് നഗരത്തിന്റെ വടക്കു പടിഞ്ഞാറാണ് പ്രഭവ കേന്ദ്രം. ആദ്യത്തേതിന് പിന്നാലെ 5.5 തീവ്രതയില്‍ രണ്ടാമതും ഭൂചലനം ഉണ്ടായി. അത്യാഹിതങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com