'ഹമാസിനു വേണ്ടി പോരാടാന്‍ ശരദ് പവാര്‍ മകള്‍ സുപ്രിയയെ ഗാസയിലേക്ക് അയക്കുമെന്നാണ് കരുതുന്നത്': അസം മുഖ്യമന്ത്രി

ശരദ് പവാറിന്റെ പ്രസ്താവനയില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും നിരാശ പ്രകടിപ്പിച്ചു
ഹിമന്ത ബിശ്വ ശർമ്മ/ ഫെയ്സ്ബുക്ക്
ഹിമന്ത ബിശ്വ ശർമ്മ/ ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഹമാസിനു വേണ്ടി പോരാടാന്‍ ശരദ് പവാര്‍ മകള്‍ സുപ്രിയ സുലെയെ ഗാസയിലേക്ക് അയക്കുമെന്നാണ് താൻ കരുതുന്നതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടു. 

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍, ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ ശരദ് പവാര്‍ വിമര്‍ശിച്ചിരുന്നു. പവാറിന്റെ നിലപാടിനെ ഹിമന്ത ബിശ്വ ശര്‍മ്മ അതിരൂക്ഷമായി വിമര്‍ശിച്ചു. 

ശരദ് പവാറിന്റെ പ്രസ്താവനയില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും നിരാശ പ്രകടിപ്പിച്ചു. ലോകത്തിന്റെ ഏത് ഭാഗത്തും എല്ലാ രൂപത്തിലും ഭീകരതയുടെ വിപത്ത് അപലപിക്കപ്പെടേണ്ടതാണ്. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും മുഖ്യമന്ത്രിയും ആയിട്ടുള്ള ഒരാളില്‍ നിന്നും ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്തരമൊരു നിസ്സാരവല്‍ക്കരിച്ച പ്രസ്താവന ഖേദകരമാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com