രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാക്കളെ വളഞ്ഞ് ഇഡി; മുഖ്യമന്ത്രിയുടെ മകന് സമന്‍സ്; പിസിസി അധ്യക്ഷന്റെ വീട്ടില്‍ റെയ്ഡ്

വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു എന്നാരോപിച്ചുള്ള കേസിലാണ്  വൈഭവ് ഗെലോട്ടിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്
അശോക് ​ഗെലോട്ടും വൈഭവ് ​ഗെലോട്ടും/ ഫെയ്സ്ബുക്ക്
അശോക് ​ഗെലോട്ടും വൈഭവ് ​ഗെലോട്ടും/ ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന് ഇഡിയുടെ സമന്‍സ്. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു എന്നാരോപിച്ചുള്ള കേസിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ടിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. 

വെള്ളിയാഴ്ച ജയ്പൂരിലെയോ ന്യൂഡല്‍ഹിയിലെയോ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ അടുത്തിടെ നടന്ന ഇഡി റെയ്ഡുകളുമായി ബന്ധപ്പെട്ടാണ് സമന്‍സ്.

രാജസ്ഥാന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദൊസ്താരയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി. നിയമനപ്പരീക്ഷയിലെ ചോദ്യപ്പേര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ജയ്പൂര്‍, സിക്കാര, ദൗസ എന്നിവിടങ്ങളിലാണ് ഇഡി റെയ്ഡ്. മുന്‍ വിദ്യാഭ്യാസമന്ത്രിയായ ദൊസ്താര, ലച്ച്മന്‍ഗാര്‍ഹ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. 

പിസിസി പ്രസിഡന്റിനെ കൂടാതെ മഹുവ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഓം പ്രകാശ് ഹുഡ്‌ല അടക്കമുള്ള മറ്റു ചില നേതാക്കളുടെ വീടുകളിലും ഇഡി പരിശോധന നടത്തുകയാണ്. രാജസ്ഥാനില്‍ നവംബര്‍ 25 നാണ് നിയമസഭ തെരഞ്ഞെടുപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com