സൈനിക സേവനത്തിനിടെ വീരമൃത്യു; അഗ്നിവീര്‍ അക്ഷയ് ലക്ഷ്മണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

സിയാച്ചിന്‍ മഞ്ഞുമലയില്‍ സൈനിക സേവനത്തിനിടെയാണ് അഗ്നിവീര്‍ അക്ഷയ് ലക്ഷ്മണ്‍ വീരമൃത്യു വരിച്ചത്
അ​ഗ്നിവീർ അക്ഷയ് ലക്ഷ്മൺ/ എഎൻഐ
അ​ഗ്നിവീർ അക്ഷയ് ലക്ഷ്മൺ/ എഎൻഐ

മുംബൈ: സൈനിക സേവനത്തിനിടെ കൊല്ലപ്പെട്ട അഗ്നിവീര്‍ ഗവാട്ടെ അക്ഷയ് ലക്ഷ്മണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് ധനസഹായം പ്രഖ്യാപിച്ചത്. 

സിയാച്ചിന്‍ മഞ്ഞുമലയില്‍ സൈനിക സേവനത്തിനിടെയാണ് അഗ്നിവീര്‍ അക്ഷയ് ലക്ഷ്മണ്‍ വീരമൃത്യു വരിച്ചത്. സൈനിക സേവനത്തിനിടെ രാജ്യത്ത് കൊല്ലപ്പെടുന്ന ആദ്യ അഗ്നിവീര്‍ കേഡറ്റാണ് ഗവാട്ടെ അക്ഷയ് ലക്ഷ്മണ്‍. 

അഗ്നീവീര്‍ അക്ഷയ് ലക്ഷ്മണിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പോസ്റ്റ് ചെയ്ത ട്വീറ്റില്‍ കേന്ദ്രസര്‍ക്കാരിനെയും സൈന്യത്തെയും വിമര്‍ശിച്ചിരുന്നു. ഒരു യുവസൈനികന്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചിരിക്കുന്നു. 

അഗ്നിവീറിന് ഗ്രാറ്റുവിറ്റിയോ, സര്‍വീസ് കാലയളവില്‍  സൈനിക ആനുകൂല്യങ്ങളോ, രക്തസാക്ഷിത്വം വരിക്കുന്നവരുടെ കുടുംബത്തിന് പെന്‍ഷനോ ഒന്നും നല്‍കുന്നില്ല. അഗ്നിവീര്‍ എന്നത് രാജ്യത്തിന്റെ വീരപോരാളികളെ അപമാനിക്കുന്ന പദ്ധതിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. 

രാഹുലിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം രൂക്ഷമായതോടെ വിശദീകരണവുമായി സൈന്യം രം​ഗത്തു വന്നു. അ​ഗ്നിവീർ പദ്ധതിയുടെ നിയമപ്രകാരം ഒരു കോടി രൂപയോളം കൊല്ലപ്പെട്ട അ​ഗ്നിവീറിന്റെ കുടുംബത്തിന് ലഭിക്കുമെന്നാണ് സൈന്യം വ്യക്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com