ഭര്‍ത്താവിനൊപ്പം കാമുകി, കൈ കെട്ടി നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് ഭാര്യ; വീഡിയോ വൈറല്‍, കേസ് 

ആന്ധ്രയില്‍ യുവാവിന്റെയും കാമുകിയുടെയും കൈ കെട്ടി നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് ഭാര്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിശാഖപട്ടണം: ആന്ധ്രയില്‍ യുവാവിന്റെയും കാമുകിയുടെയും കൈ കെട്ടി നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് ഭാര്യ. ഭര്‍ത്താവിന് വിവാഹേതര ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് അപമാനിച്ചത്. ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

സത്യസായി ജില്ലയിലെ ലേപാക്ഷി ഗ്രാമത്തിലാണ് സംഭവം. ഹുസൈനെയും 32കാരിയായ യുവതിയെയുമാണ് അപമാനിച്ചത്. ഭര്‍ത്താവിന് വിവാഹേതര ബന്ധം ഉള്ളതായി ഭാര്യ സംശയിച്ചിരുന്നു. തുടര്‍ന്ന് കാമുകിക്കൊപ്പം ഭര്‍ത്താവിനെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് കൈയോടെ പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഇരുവരുടെയും കൈ കെട്ടി. തുടര്‍ന്ന് ഇരുവരെയും നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു എന്നതാണ് കേസ്. കാമുകി താമസിക്കുന്ന ഇടത്ത് എത്തിയാണ് ഇരുവരെയും ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഉപദ്രവിച്ചതെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് ഇരുവരെയും അപമാനിക്കുന്ന വീഡിയോ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ചിത്രീകരിച്ചു. പിന്നാലെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ഇരുവരെയും അപമാനിച്ചതായും പൊലീസ് പറയുന്നു. തുടര്‍ന്ന് ഇരുവരെയും ഓട്ടോയില്‍ കയറ്റി ഹുസൈന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. ഇവിടെവച്ച് നാട്ടുകാര്‍ തടഞ്ഞ് ഹുസൈന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും പൊലീസിന് കൈമാറുകയായിരുന്നു. ഭീഷണിപ്പെടുത്തല്‍, പൊതുസ്ഥലത്ത് അപമാനിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ച് ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ഹുസൈന്‍ രണ്ടുവര്‍ഷമായി ഭാര്യയുമായി പിരിഞ്ഞുകഴിയുകയാണെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com