പേരുമാറ്റണം എന്നു പറഞ്ഞാല്‍...; ഇന്ത്യ 'ഭാരതം' ആകുന്നതില്‍ യുഎന്‍ നിലപാട് ഇങ്ങനെ

രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കിയേക്കുമെന്ന ചര്‍ച്ചകള്‍ തുടരവെ, വിഷയത്തില്‍ പ്രതികരണവുമായി യുഎന്‍
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

ജനീവ: രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കിയേക്കുമെന്ന ചര്‍ച്ചകള്‍ തുടരവെ, വിഷയത്തില്‍ പ്രതികരണവുമായി യുഎന്‍. ഐക്യരാഷ്ട്ര സഭയില്‍ അംഗമായ രാജ്യങ്ങള്‍ പേരുമാറ്റാനുള്ള അഭ്യര്‍ത്ഥന നല്‍കിയാല്‍ പരിഗണിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു. 

'തുര്‍ക്കിയുടെ പേര് മാറ്റുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഞങ്ങള്‍ പരിഗണിച്ചു. അത്തരം അഭ്യര്‍ത്ഥനകള്‍ വരികയാണെങ്കില്‍ ഉറപ്പായും പരിഗണിക്കും.- മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്‍കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു മാറ്റിയതോടെയാണ് പേര് മാറ്റ ചര്‍ച്ചകള്‍ ആരംഭിച്ചത്. പാര്‍ലമെന്റില്‍ 18ന ്ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തില്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ നീക്കമുണ്ടാകും എന്നാണ് സൂചന. പ്രസിഡന്റിന്റെ ക്ഷണക്കത്തിന് പിന്നാലെ, പ്രധാനമന്ത്രിയുടെ ഔദ്യോഗിക അറിയിപ്പിലും ഇന്ത്യക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തി. . ആസിയാന്‍ ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്കു പോകുന്നതിന്റെ ഔദ്യോഗിക കുറിപ്പിലാണ് നരേന്ദ്രമോദി 'പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com