വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ ; ഒരു കോടിയിലേറെ ഗുണഭോക്താക്കള്‍; എടിഎം കാര്‍ഡുകള്‍ വിതരണം ചെയ്ത് സ്റ്റാലിന്‍

വാർഷികവരുമാനം 2.5 ലക്ഷംരൂപയിൽ താഴെയുള്ള 1,06,50,000 വീട്ടമ്മമാർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക
മുഖ്യമന്ത്രി സ്റ്റാലിൻ കാർഡുകൾ വിതരണം ചെയ്യുന്നു/ വീഡിയോ ദൃശ്യത്തിൽ നിന്ന്
മുഖ്യമന്ത്രി സ്റ്റാലിൻ കാർഡുകൾ വിതരണം ചെയ്യുന്നു/ വീഡിയോ ദൃശ്യത്തിൽ നിന്ന്


ചെന്നൈ: വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായ സി എന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 

 'കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ' എന്നാണ് പദ്ധതിയുടെ പേര്. അണ്ണാദുരൈയുടെ ജന്മനാടായ കാഞ്ചീപുരത്തു വെച്ചു നടന്ന പരിപാടിയില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ വീട്ടമ്മമാര്‍ക്ക് എടിഎം കാര്‍ഡ് (ഡെബിറ്റ് കാര്‍ഡുകള്‍) വിതരണം ചെയ്തു.

വാർഷികവരുമാനം 2.5 ലക്ഷംരൂപയിൽ താഴെയുള്ള 1,06,50,000 വീട്ടമ്മമാർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.1.63 കോടി ആളുകളാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. തമിഴ്‌നാട് സർക്കാർ നടപ്പാക്കുന്ന ഏറ്റവും വലിയ ക്ഷേമപദ്ധതിയാണ് ഇത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com