എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രിയുടെ സഹോദരിയുമായ ഗീത മെഹ്ത അന്തരിച്ചു 

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ മൂത്ത സഹോദരിയും എഴുത്തുകാരിയുമായ ഗീത മെഹ്ത (80) അന്തരിച്ചു
ഗീത മെഹ്ത: ഫയൽ/എക്സ്പ്രസ്
ഗീത മെഹ്ത: ഫയൽ/എക്സ്പ്രസ്

ഭുവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ മൂത്ത സഹോദരിയും പ്രമുഖ എഴുത്തുകാരിയുമായ ഗീത മെഹ്ത (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.

എഴുത്തുകാരി എന്നതിനപ്പുറം മാധ്യമപ്രവര്‍ത്തക, ഡോക്യുമെന്ററി സംവിധായിക തുടങ്ങി വിവിധ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നു ഗീത മെഹ്ത. കര്‍മ്മ കോള, സ്‌നേക് ആന്റ് ലാഡേഴ്‌സ്, എ റിവര്‍ സൂത്ര, രാജ് തുടങ്ങിയവയാണ് അവരുടെ കൃതികള്‍. 

1943ലാണ് ജനനം. ഇന്ത്യയിലും യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലുമായിരുന്നു പഠനം. ഗീത മെഹ്തയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അവര്‍ പ്രകൃതി, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ചെലുത്തിയതായി നരേന്ദമോദി ഓര്‍മ്മിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com