പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'വീടിന് വാസ്തുദോഷം, ഭര്‍ത്താവിന് ബാധ'; 'പഞ്ചാമൃതത്തില്‍' മയക്കുമരുന്ന് കലര്‍ത്തി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു;  അഞ്ചുപേര്‍ പിടിയില്‍ 

വീടിന്റെ വാസ്തു ദോഷം മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 35കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

മുംബൈ: വീടിന്റെ വാസ്തു ദോഷം മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 35കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വീടിന്റെ വാസ്തുദോഷവും ബാധയും മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 35കാരിയെ പ്രതികള്‍ തുടര്‍ച്ചയായി പീഡിപ്പിച്ചു എന്നതാണ് കേസ്.

മഹാരാഷ്ട്രയിലാണ് സംഭവം. 35കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ പ്രതികളെ താനെ, പാല്‍ഘര്‍ ജില്ലകളില്‍ നിന്നാണ് പിടികൂടിയത്. ഭര്‍ത്താവിന് ബാധയുള്ളതായും ഇത് ഒഴിപ്പിച്ചാല്‍ മാത്രമേ സമാധാനം ലഭിക്കുകയുള്ളൂ എന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 35കാരിയെ ചില ചടങ്ങുകള്‍ നടത്താന്‍ പ്രതികള്‍ നിര്‍ബന്ധിച്ചതായും പൊലീസ് പറയുന്നു.

2018 മുതല്‍ പ്രതികള്‍ ഇടയ്ക്കിടെ യുവതിയുടെ വീട്ടില്‍ വരാന്‍ തുടങ്ങി. യുവതി വീട്ടില്‍ മാത്രം ഉള്ള സമയത്തായിരുന്നു ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ചടങ്ങുകള്‍ നടത്തിയിരുന്നത്. തുടര്‍ന്ന് 'പഞ്ചാമൃതം' എന്ന പേരില്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മയക്കിക്കിടത്തി യുവതിയെ പീഡിപ്പിച്ചു എന്നതാണ് കേസെന്നും പൊലീസ് പറയുന്നു.

വിവിധ ചടങ്ങുകള്‍ക്ക് എന്ന പേരില്‍ യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. സമാധാനവും അഭിവൃദ്ധിയും ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലിയും ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2019 താനെയില്‍ വച്ചായിരുന്നു യുവതിയെ ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ലോണാവാലയിലെ റിസോര്‍ട്ടില്‍ വച്ചും പീഡനം തുടര്‍ന്നു. യുവതിയുടെ 2.10 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ സമാനമായ രീതിയില്‍ മുന്‍പും തട്ടിപ്പുകള്‍ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ബലാത്സംഗം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും പാല്‍ഘര്‍ പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com