പൊലീസ് ഉദ്യോ​ഗസ്ഥനെ കെട്ടിയിട്ടിരിക്കുന്നു/ വീഡിയോ ദൃശ്യത്തിൽ നിന്ന്
പൊലീസ് ഉദ്യോ​ഗസ്ഥനെ കെട്ടിയിട്ടിരിക്കുന്നു/ വീഡിയോ ദൃശ്യത്തിൽ നിന്ന്

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; പൊലീസ് ഓഫീസറെ വിവസ്ത്രനാക്കി തൂണിൽ കെട്ടിയിട്ടു

യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗത്തിന് കേസെടുത്തു

ലഖ്‌നൗ: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പൊലീസ് ഓഫീസറെ നാട്ടുകാര്‍ പിടികൂടി വിവസ്ത്രനാക്കി തൂണിൽ കെട്ടിയിട്ടു. കോപാകുലരായ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഞായറാഴ്ചയാണ് സംഭവം. 

പ്രദേശവാസികള്‍ പൊലീസ് ഓഫീസര്‍ സന്ദീപ് കുമാറിനെ വിവസ്ത്രനാക്കി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തില്‍ യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. 

സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് അതിക്രമം കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ പൊലീസ് കമ്മീഷണര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com