ഇന്ത്യ-കാനഡ പോര്; പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി എസ് ജയ്ശങ്കര്‍

കാനഡയുമായുള്ള നയതന്ത്ര ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍
എസ് ജയ്ശങ്കര്‍ നരേന്ദ്ര മോദിക്കൊപ്പം/ഫയല്‍
എസ് ജയ്ശങ്കര്‍ നരേന്ദ്ര മോദിക്കൊപ്പം/ഫയല്‍

ന്യൂഡല്‍ഹി: കാനഡയുമായുള്ള നയതന്ത്ര ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ചാണ് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയത്. വിഷയത്തില്‍ സ്വീകരിച്ച നടപടികളെ പറ്റി എസ് ജയ്ശങ്കര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. 

ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്ക് സംശയിക്കുന്നതായുള്ള കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയും, ശേഷം ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തതാണ് വിഷയങ്ങളുടെ തുടക്കം. 

പിന്നാലെ, ഇന്ത്യ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

വിഷയത്തിന്റെ ഗൗരവം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഇന്ത്യാ സര്‍ക്കാര്‍ ഈ വിഷയം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ട്രൂഡോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.  

'ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഞങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ട്. ഞങ്ങള്‍ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല'- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com