ഏഴു വയസ്സുകാരന്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; കേസ്

കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാണ്‍പുര്‍: അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തെന്ന് ഏഴു വയസ്സുകാരനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ദേഹാത് ജില്ലയിലാണ് സംഭവം.

കളിക്കാന്‍ പോയ മകള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് അഞ്ചു വയസ്സുകാരിയുടെ അമ്മ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്ബര്‍പുര്‍ പൊലീസ് കേസെടുത്തത്. ഐപിസി 376, പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

കുട്ടികള്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ നിയമ വശങ്ങള്‍ പരിശോധിച്ചേ മുന്നോട്ടുപോവൂ എന്ന് അക്ബര്‍പുര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് സിങ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com