ബിസ്‌കറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; ഒന്‍പതുവയസുകാരിയെ ബലാത്സംഗം ചെയ്തു; 25കാരന്‍ അറസ്റ്റില്‍

ചൊവ്വാഴ്ച വൈകീട്ട് അര്‍ജുന്‍ ബിസ്‌കറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ:  ഒന്‍പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത  സംഭവത്തില്‍ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സമീപവാസിയായ അര്‍ജുന്‍ ബിസ്‌കറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുയായിരുന്നു.

പെണ്‍കുട്ടി ഉറക്കെ ബഹളം വച്ചതോടെ സമീപവാസികള്‍ എത്തിയതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. അമ്മയും പെണ്‍കുട്ടി വാടകവീട്ടിലായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com