'ഇതാ നിങ്ങളുടെ സിംഹക്കുട്ടി': കബഡി താരത്തെ വെട്ടിക്കൊന്നു, വീടിനു മുന്നിൽ കൊണ്ടുവന്നിട്ട് മാതാപിതാക്കളെ വിളിച്ചറിയിച്ച് അക്രമികൾ

യുവാവിന്റെ മാതാപിതാക്കളെ വിളിച്ച് അക്രമികൾ മകനെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു
കൊല്ലപ്പെട്ട ഹർദീപ് സിങ്/ ട്വിറ്റർ
കൊല്ലപ്പെട്ട ഹർദീപ് സിങ്/ ട്വിറ്റർ

ചണ്ഡിഗഡ്: പഞ്ചാബിൽ കബഡി താരത്തെ ക്രൂരമായി കൊലപ്പെടുത്തി. യുവാവിനെ വീടിനുമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവാവിന്റെ മാതാപിതാക്കളെ വിളിച്ച് അക്രമികൾ മകനെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു. ഹർദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 

സെപ്റ്റംബർ 19ന് കപൂർതലയിലാണ് സംഭവമുണ്ടായത്. പ്രദേശവാസിയായ ഹർപ്രീത് സിങ്ങും തമ്മിൽ ദീർഘനാളായി തർക്കമുണ്ടായിരുന്നു. ഇരുവർക്കുമെതിരെ പൊലീസിൽ കേസുകളുണ്ട്. പൊലീസിനെ പേടിച്ച് മകൻ വീട്ടിൽ താമസിച്ചിരുന്നില്ല എന്നാണ് ഹർദീപ് സിങ്ങിന്റെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ബാങ്ക് പാസ്ബുക്ക് എടുക്കാനായി ചൊവ്വാഴ്ച വൈകിട്ട് ഹർദീപ് വീട്ടിൽ എത്തിയിരുന്നു. 

അന്ന് രാത്രി 10.30ഓടെ വീടിന്റെ വാതിലിൽ ആരോ മുട്ടുന്നതു കേട്ടു. രാത്രിയായതിനാൽ മാതാപിതാക്കൾ ടെറസിൽ കയറി നോക്കിയപ്പോൾ ഹർപ്രീത് സിങ്ങും അഞ്ച് അനുയായികളും ആയിരുന്നു. ‘നിങ്ങളുടെ മകൻ കൊല്ലപ്പെട്ടു. അവന്റെ കഥകഴിഞ്ഞു. നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നു’ - എന്ന് അവർ പറഞ്ഞു എന്നാണ് പരാതിയിൽ പറയുന്നത്. 

വാതിൽ തുറന്നു നോക്കിയപ്പോൾ ​ഗുരുതരമായി പരുക്കേറ്റ നിലയിൽ മകനെ വീടിനു മുന്നിൽ കണ്ടെത്തുകയായിരുന്നു. ഹർപ്രീതും അനുയായികളും മാരകായുധങ്ങൾ ഉപയോഗിച്ച് തന്നെ വെട്ടി പരുക്കേൽപ്പിച്ചെന്ന് മകൻ പറഞ്ഞതായും പരാതിയിൽ വ്യക്തമാക്കി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആരും അറസ്റ്റിലായിട്ടില്ല. പ്രധാന പ്രതിയെക്കുറിച്ച് വ്യക്തമായിട്ടും അറസ്റ്റ് വൈകുന്നത് രൂക്ഷ വിമർശനങ്ങൾക്ക് കാരണമാവുന്നുണ്ട്. 

അതിനിടെ കൊലപാതകം രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ നേതൃതൃത്വത്തിലുള്ള എഎപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പഞ്ചാബിൽ ഇപ്പോൾ ജം​ഗിൾ രാജാണ് നിലനിൽക്കുന്നത് എന്ന ആരോപണവുമായി ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്രൂരമായ കൊലപാതകങ്ങളാണ് പഞ്ചാബിൽ നടക്കുന്നത് എന്നാണ് ആരോപണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com