ഇഡിയുടെ വിശാല അധികാരം പുനപ്പരിശോധിക്കും; പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശാല അധികാരം നല്‍കുന്ന വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു
സുപ്രീംകോടതി/ ഫയല്‍ ചിത്രം
സുപ്രീംകോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശാല അധികാരം നല്‍കുന്ന വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കൃഷ്ണ കൗള്‍, സഞ്ജീവ് ഖന്ന, ബേലാ ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഒക്ടോബര്‍ 18മുതല്‍ വാദം കേള്‍ക്കും. 

ഇഡിക്ക് വിശാലമായ അധികാരം നല്‍കിക്കൊണ്ട് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവിലെ രണ്ട് വിഷയങ്ങളില്‍ പുനപ്പരിശോധന ആവശ്യമാണെന്നായിരുന്നു 2022ല്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്, ഇഡിയുടെ രഹസ്യ എഫ്‌ഐആര്‍, ഇഡി കേസില്‍ പ്രതിയാകുന്ന ഒരാള്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്തമാണ്, ജാമ്യം ലഭിക്കാനുള്ള കര്‍ശന ഇരട്ട വ്യവസ്ഥകള്‍ എന്നിവ സുപ്രീംകോടതി പുനപ്പരിശോധിക്കുന്നത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com