അദാനി പ്രതിഷേധം; രാഹുല്‍ ഗാന്ധിയുടെ അയോഗ്യത, സംഭവബഹുലം ബജറ്റ് സെഷന്‍, പാര്‍ലമെന്റ് പിരിഞ്ഞു

പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ അവസാനിച്ചു. ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു
പാര്‍ലമെന്റില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം/എഎന്‍ഐ
പാര്‍ലമെന്റില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം/എഎന്‍ഐ

ന്യൂഡല്‍ഹി: ബജറ്റ് സെഷന്‍ അവസാനിപ്പിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും പിരിഞ്ഞു. സഭാ സമ്മേളനത്തിന്റെ അവസാന ദിനവും പാര്‍ലമെന്റില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബജറ്റ് സെഷനില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.

പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷം ഇന്നും നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റം സഭയുടെ അന്തസ്സ് താഴ്ത്തിയെന്നും നടപടികള്‍ ആസൂത്രിതമായി തടസ്സപ്പെടുത്തുകയായിരുന്നു എന്നും സ്പീക്കര്‍ വിമര്‍ശിച്ചു. ഇത്തരം പെരുമാറ്റം രാജ്യത്തിനും പാര്‍ലമെന്റിനും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ അവസാന ദിനമായ ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പാര്‍ലമെന്റില്‍ എത്തിയിരുന്നു. 

മാര്‍ച്ച് 13നാണ് പാര്‍ലമെന്റിന്റെ രണ്ടാം ബജറ്റ് സെഷന്‍ ആരംഭിച്ചത്. ഗൗതം അദാനിയ്ക്ക് എതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രധാനമായും പ്രതിഷേധം നടത്തിയത്.

ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന് ലണ്ടനില്‍ പറഞ്ഞ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും പ്രതിഷേധം നടത്തിയിരുന്നു. ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്പീക്കര്‍ പാര്‍ലമെന്റില്‍ അയോഗ്യനാക്കിയതും ഈ സെഷനിലെ പ്രധാന ചര്‍ച്ചാ വിഷയമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com