നേപ്പാൾ പ്രസിഡന്റ്  വിദ​ഗ്ധ ചികിത്സയ്ക്കായി എയിംസിൽ; എയർ ലിഫ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചു ( വീഡിയോ)

നേപ്പാളിലെ മഹാരാജ്​ഗഞ്ജ്  ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ചയാണ് പ്രസിഡന്റിനെ പ്രവേശിപ്പിച്ചത്
രാം ചന്ദ്ര പൗഡേല്‍/ എഎന്‍ഐ
രാം ചന്ദ്ര പൗഡേല്‍/ എഎന്‍ഐ

ന്യൂഡൽഹി: നേപ്പാൾ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലിനെ വിദ​ഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് 78 കാരനായ പൗഡേലിനെ ഡൽഹിയിലേക്ക് കൊണ്ടുവന്നത്. ഓക്സിജൻ ലെവൽ ക്രമാതീതമായി താഴ്ന്നുപോകുന്ന നിലയാണ്. 

നേപ്പാളിലെ മഹാരാജ്​ഗഞ്ജ്  ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ചയാണ് പ്രസിഡന്റിനെ പ്രവേശിപ്പിച്ചത്. എന്നാൽ അസുഖം ഭേദമാകാത്തതിനെത്തുടർന്ന് ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് പൗഡേലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com