കോടതി വരാന്തയിൽ വെച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണം, കോയമ്പത്തൂരിൽ മലയാളി യുവതി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2023 07:56 AM  |  

Last Updated: 30th April 2023 07:56 AM  |   A+A-   |  

death

ശിവകുമാർ, കവിത

ചെന്നൈ: കോടതി വരാന്തയിൽ വെച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ചികിത്സക്കിടെ മരിച്ചു. രാമനാഥപുരം കാവേരി നഗറിൽ കവിത (36) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ മാർച്ച് 23നായിരുന്നു ആക്രമണം. കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വരാന്തയിൽ വെച്ച് ഭർത്താവ് ശിവകുമാർ (42) കവിതയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. 

ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു.  കവിതയ്ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. മലയാളികളായ ഇരുവരും വർഷങ്ങൾക്ക് മുൻപ് പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്നാട്ടിൽ എത്തിയതാണ്. ശിവകുമാർ ലോറി ഡ്രൈവറാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വയലിലെ ജോലിക്കാര്‍ക്ക് കൂലി കൊടുക്കാന്‍ അമ്മയോടൊപ്പം വന്ന 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അഞ്ചുവര്‍ഷം കഠിന തടവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ