വയലിലെ ജോലിക്കാര്‍ക്ക് കൂലി കൊടുക്കാന്‍ അമ്മയോടൊപ്പം വന്ന 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അഞ്ചുവര്‍ഷം കഠിന തടവ്
By സമകാലികമലയാളം ഡെസ്ക് | Published: 29th April 2023 07:41 PM |
Last Updated: 29th April 2023 07:41 PM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കുഞ്ഞിമംഗലം സ്വദേശി പിഎംരമേശനെ (55) ആണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി സി മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്.
2018 സെപ്റ്റംബര്‍ 8ന് വൈകിട്ടായിരുന്നു സംഭവം. വയലില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂലി കൊടുക്കാന്‍ അമ്മയോടൊപ്പം വന്ന 11 വയസ്സുകാരിയെ, രമേശന്‍ തന്റെ വീട്ടിലേക്ക് എടുത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പയ്യന്നൂര്‍ എസ്‌ഐ ഷൈന്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. വാദിഭാഗത്തിനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറി മോള്‍ ജോസ് ഹാജരായി.
ഈ വാര്‍ത്ത കൂടി വായിക്കൂ അരിക്കൊമ്പനുമായി സാഹസിക യാത്ര, സഞ്ചരിക്കുന്നത് നൂറ് കിലോമീറ്റര്‍; ദൗത്യസംഘത്തെ അഭിനന്ദിച്ച് വനംമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ