ബംഗാളില്‍ ബിജെപി എംഎല്‍എ തൃണമൂലില്‍; അംഗബലം 77ല്‍ നിന്ന് 69 ആയി

77 അംഗങ്ങളുള്ള ബിജെപിക്ക് നിലവില്‍ 69 എംഎല്‍എമാരായി ചുരുങ്ങി. 
ബിജെപി വിട്ട് തൃണമൂല്‍ കോണ്‍്ഗ്രസില്‍ ചേര്‍ന്ന എംഎല്‍എ സുമാന്‍ കാഞ്ചിലാല്‍
ബിജെപി വിട്ട് തൃണമൂല്‍ കോണ്‍്ഗ്രസില്‍ ചേര്‍ന്ന എംഎല്‍എ സുമാന്‍ കാഞ്ചിലാല്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മറ്റൊരു ബിജെപി എംഎല്‍എ കൂടി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സുമാന്‍ കാഞ്ചി
ലാലാണ് ബിജെപി വിട്ടത്. ഇതോടെ നിയമസഭാ തെരഞ്ഞടുപ്പിന് ശേഷം ബിജെപി വിട്ട എംഎല്‍എമാരുടെ എണ്ണം ആറായി. 77 അംഗങ്ങളുള്ള ബിജെപിക്ക് നിലവില്‍ 69 എംഎല്‍എമാരായി ചുരുങ്ങി. 

വടക്കന്‍ ബംഗാളിലെ അലിപുര്‍ദുവാറില്‍ നിന്നുള്ള എംഎല്‍എയായ കാഞ്ചിലാല്‍ തൃണമൂല്‍ കോണ്‍്ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തൃണമൂലില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറെ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ ഭാഗമാണ് വടക്കന്‍ ബംഗാള്‍.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും വിദ്വേഷം നിറയ്ക്കുന്ന അജണ്ടയുമാണ് കാഞ്ചിലാല്‍ ബിജെപി വിടാന്‍ കാരണമായതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ ബിജെപിക്ക് താത്പര്യമില്ലെന്ന് മനസിലാക്കിയതിനാല്‍ ദേശീയ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com