ബുദ്ധമതത്തെ നശിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നു; ദലൈ ലാമ

കഴിഞ്ഞ മാര്‍ച്ചില്‍, പത്മസംഭവ പ്രതിമ ചൈനീസ് സര്‍ക്കാര്‍ തകര്‍ത്തതിനെ പരാമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം
ദലൈ ലാമ/എഎഫ്പി
ദലൈ ലാമ/എഎഫ്പി


ഗയ: ബുദ്ധമതത്തെ നശിപ്പിക്കാന്‍ ചൈന ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. കഴിഞ്ഞ മാര്‍ച്ചില്‍, പത്മസംഭവ പ്രതിമ ചൈനീസ് സര്‍ക്കാര്‍ തകര്‍ത്തതിനെ പരാമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബോധഗയയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന സാധ്യമായതെല്ലാം ചെയ്തു. എങ്കിലും ബുദ്ധമതം അതിന്റെ സ്ഥാനത്ത് നില്‍ക്കുന്നു. ചൈനയിലും ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. ആരെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല. ഇന്നും ചൈനയിലെ ബുദ്ധമത അനുയായികള്‍ ബുദ്ധനു മുന്നില്‍ പ്രാര്‍ഥിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡില്‍ നിന്നും ആണവായുധങ്ങളില്‍ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിനായി അദ്ദേഹം കാലചക്ര ഗ്രൗണ്ടില്‍ പ്രാര്‍ഥത്ഥന നടത്തി. ഗെലുക്ക് ടിബറ്റന്‍ ബുദ്ധമത പാരമ്പര്യത്തില്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥഥനയിലും അദ്ദേഹം പങ്കെടുക്കും. പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപയും ബിഹാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും ദലൈ ലാമ സംഭാവന ചെയ്തു. 

ദലൈ ലാമയുടെ ബോധഗയയിലെ സന്ദര്‍ശന സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം ചൈനീസ് ചാരവനിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദലൈ ലാമയെ നിരീക്ഷിക്കുന്ന ജോലിയാണ് സോങ് സിയാലന്‍ എന്ന വനിത ചെയ്തുവന്നതെന്ന് ബിഹാര്‍ പൊലീസ് പറഞ്ഞു. ഈ പശ്ചാത്തലത്തിലായിരുന്നു ദലൈ ലാമയുടെ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com