സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങള്‍ തടയണേ...; ക്ഷേത്രത്തില്‍ മൃഗബലി നടത്തി പൊലീസുകാര്‍

ബലി അര്‍പ്പിച്ച ആടുകളെ കറിവെച്ച് ക്ഷേത്രത്തില്‍ സദ്യ വിളമ്പുകയും ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: പുതുവര്‍ഷത്തില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടാകാതിരിക്കാനായി പൊലീസുകാര്‍ ക്ഷേത്രത്തില്‍ മൃഗബലി നടത്തി. തമിഴ്‌നാട്ടിലെ ദിണ്ഡിഗല്‍ മടമധുരൈ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് ആടുകളെ ബലി നല്‍കിയത്. അയ്യലൂരിലെ വണ്ടി കറുപ്പണസാമി ക്ഷേത്രത്തിലായിരുന്നു മൃഗബലി.

ബലി നല്‍കാനായി രണ്ട് ആടുകളെയാണ് പൊലീസുകാര്‍ ക്ഷേത്രത്തിലെത്തിച്ചത്. പുതിയ വര്‍ഷത്തില്‍ തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കണമെന്ന് പ്രാര്‍ത്ഥിച്ചായിരുന്നു മൃഗബലി നടത്തിയത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു ബലി.

ബലി അര്‍പ്പിച്ച ആടുകളെ കറിവെച്ച് ക്ഷേത്രത്തില്‍ സദ്യ വിളമ്പുകയും ചെയ്തു. ക്ഷേത്രത്തില്‍ പൊങ്കാലയും അര്‍പ്പിച്ച ശേഷമാണ് പൊലീസുകാര്‍ മടങ്ങിയത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരം 1960 ല്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മൃഗബലി നിരോധിച്ചതാണ്. നിയമം നടപ്പാക്കേണ്ട നിയമപാലകര്‍ തന്നെയാണ് പരസ്യമായി നിയമലംഘനം നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com