ബൈക്ക് ഓടിക്കുന്നതിനിടെ റീല്‍സ് ചിത്രീകരണം; യുവതിയെ ഇടിച്ചു തെറിപ്പിച്ചു; ദാരുണാന്ത്യം

അയാന്‍ വാഹനം ഓടിക്കുന്നതിനിടെ പിന്നില്‍ ഇരുന്ന് സയിദ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഇന്‍സ്റ്റഗ്രാം റീല്‍ നിര്‍മ്മിക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവതി മരിച്ചു. പൂനെ മുഹമ്മദ് വാദി പ്രദേശത്താണ് സംഭവം. റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുവതി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി  പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. 

തസ്ലീം പത്താന്‍ എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതികളായ അയാന്‍ ഷെയ്ക്കം സയിദ് ജാവേദ് ഷെയ്ക്കും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

അയാന്‍ വാഹനം ഓടിക്കുന്നതിനിടെ പിന്നില്‍ ഇരുന്ന് സയിദ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഈ സമയത്താണ് അപകടം ഉണ്ടായത്. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com