മണിക് സാഹയ്ക്ക് രണ്ടാമൂഴം; മുഖ്യമന്ത്രിയായി സത്യപ്രജ്ഞ ചെയ്തു, ബഹിഷ്‌കരിച്ച് സിപിഎം, കാത്തിരുന്നു കാണാമെന്ന് തിപ്ര

ത്രിപുര മുഖ്യമന്ത്രിയായി ബിജെപി നേതാവ് മണിക് സാഹ വീണ്ടും ചുമതലയേറ്റു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മണിക് സാഹ/പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മണിക് സാഹ/പിടിഐ

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി ബിജെപി നേതാവ് മണിക് സാഹ വീണ്ടും ചുമതലയേറ്റു.  ഗവര്‍ണര്‍ സത്യദേയേ നാരായന്‍ ആര്യ സത്യവാചകം ചൊല്ലി നല്‍കി. എട്ട് മന്ത്രിമാരും സത്യപ്രതജ്ഞ ചെയ്ചതു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്നു സത്യപ്രതിജ്ഞ ചെയ്തവരില്‍ ഒരാള്‍ ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയുടെ എംഎല്‍എയാണ്. മന്ത്രിസഭയില്‍ നാലു പേര്‍ പുതുമുഖങ്ങളാണ്. ഗോത്ര വിഭാഗത്തില്‍നിന്നുള്ള മൂന്ന് എംഎല്‍എമാര്‍ക്കും മണിക് സാഹ മന്ത്രിസഭയില്‍ ഇടം നല്‍കിയിട്ടുണ്ട്.

മൂന്നു മന്ത്രിപദവി ഒഴിച്ചിട്ടിരിക്കുകയാണ്. കേന്ദ്രമന്ത്രികൂടിയായ പ്രതിമ ഭൗമിക് ഇന്നു സത്യപ്രതിജ്ഞ ചെയ്തില്ല. പ്രതിമയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. അതേസമയം, ഇടതുപക്ഷവും കോണ്‍ഗ്രസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.

ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായി തിപ്ര മോത്ത പാര്‍ട്ടിയുടെ 13 എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തില്ല. എന്നാല്‍ 'വിട്ടുവീഴ്ചയ്ക്ക് തയാറല്ല, കാത്തിരുന്നു കാണാം' എന്ന് തിപ്ര മോത്ത പാര്‍ട്ടിയുടെ അധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബര്‍മ സമൂഹമാധ്യമത്തില്‍ കുറിച്ചു. നേരത്തെ, പ്രതിപക്ഷത്ത് പ്രത്യേക ബ്ലോക്ക് ആയി ഇഎരിക്കുമെന്നും സര്‍ക്കാരിന് സഹായം നല്‍കാന്‍ തയ്യാറാണെന്നും തിപ്ര േേമാത്ത അറിയിച്ചിരുന്നു. 

60ല്‍ 32 സീറ്റ് നേടിയാണ് ബിജെപി ത്രിപുരയില്‍ അധികാരത്തിലെത്തിയത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com