നാളെ ബന്ദ് ഇല്ല; പിന്‍വലിച്ചെന്ന് കര്‍ണാടക കോണ്‍ഗ്രസ്‌

കര്‍ണാടകയില്‍ നാളെ നടത്താനിരുന്ന ബന്ദ് പിന്‍വലിച്ച് കോണ്‍ഗ്രസ്
ഡികെ ശിവകുമാര്‍/ഫയല്‍
ഡികെ ശിവകുമാര്‍/ഫയല്‍

ബെംഗളൂരു: കര്‍ണാടകയില്‍ നാളെ നടത്താനിരുന്ന ബന്ദ് പിന്‍വലിച്ച് കോണ്‍ഗ്രസ്. സംസ്ഥാനത്ത് സ്‌കൂള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നടക്കുന്നതിനാലാണ് ബന്ദ് പിന്‍വലിച്ചത്. ബിജെപി സര്‍ക്കാരിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് കോണ്‍ഗ്രസ് രണ്ടു മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നത്. 

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പ്രതീകാകാത്മക ബന്ദില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറുകയാണെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ വ്യക്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിച്ചതിന് ശേഷമാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നാളെ രാവിലെ 9മുതല്‍ 11വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരുന്നത്. അഴിമതി ആരോപണങ്ങളില്‍ നില്‍ക്കുന്ന കര്‍ണാടക മുഖ്യമന്ത്രി രാജിവയ്ക്കണം എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യം. 

ബിജെപി എംഎല്‍എ മാദല്‍ വിരുപക്ഷപ്പയുടെ വീട്ടില്‍ നിന്ന് എട്ടു കോടി രൂപ ലോകായുക്ത കണ്ടെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

നാളെ പൊതു ഗതാഗത സംവിധാനങ്ങളും സ്‌കൂള്‍, കോളജ് പ്രവര്‍ത്തനവും തടയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം, കടകള്‍ അടച്ച് സഹകരിക്കണമെന്ന് വ്യാപാരികളോട് പാര്‍ട്ടി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com