സുപ്രീം കോടതി/ പിടിഐ
സുപ്രീം കോടതി/ പിടിഐ

പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധം; സ്വവര്‍ഗ വിവാഹത്തിന് എതിരെ സുപ്രീകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രസര്‍ക്കാര്‍ 

സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കുന്നതിന് എതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കുന്നതിന് എതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗവിവാഹം രാജ്യത്തിന്റെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണെന്നും ഭാര്യ-ഭര്‍തൃ സങ്കല്‍പ്പവുമായി ചേര്‍ന്നു പോകുന്നതല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വവര്‍ഗ വിവാഹത്തിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നിയമസാധുത നല്‍കണമന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. 

ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രഡൂഢ് അധ്യക്ഷനായ ബെഞ്ച് നാളെ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സ്വവര്‍ഗരതി നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും സ്വവര്‍ഗ വിവാഹം സാധൂകരിക്കാന്‍ സാധിക്കില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. 

പുരുഷനും സ്ത്രീയും അവരുടെ മക്കളും അടങ്ങിയതാണ് ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പം. ഭാര്യ, ഭര്‍ത്താവ്, അവരപുടെ കുട്ടികള്‍ എന്ന നിലയിലുള്ള ഇന്ത്യന്‍ ആശയങ്ങളുമായി സ്വവര്‍ഗ വിവാഹം യോജിച്ചു പോകുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com