പതിനേഴുകാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരം; പോക്‌സോ കേസില്‍ യുവാവിനെ വെറുതെവിട്ട് കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2023 11:48 AM  |  

Last Updated: 18th March 2023 11:48 AM  |   A+A-   |  

court

പ്രതീകാത്മക ചിത്രം

 

താനെ: പതിനേഴുകാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെയുള്ളതെന്നു വിലയിരുത്തി, പോക്‌സോ കേസില്‍ പ്രതിയെ കുറ്റവിമുക്തനായി പ്രഖ്യാപിച്ച് കോടതി വിധി. നവി മുംബൈയിലെ ഇരുപത്തിനാലുകാരനെ വെറുതെ വിട്ടുകൊണ്ട് താനെ സ്‌പെഷല്‍ പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്.

അയല്‍വീട്ടിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുമായി ഒളിച്ചോടിയ യുവാവ് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

സംഭവം നടക്കുന്ന സമയത്ത് കുട്ടിക്കു പതിനേഴു വര്‍ഷവും ആറു മാസവും എന്നാണ് രേഖകളിലുള്ളത്. എന്നാല്‍ പ്രായം തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നും ഇരുവരും തമ്മിലുള്ളത് ഉഭയസമ്മതത്തോടെയുള്ള ബന്ധമാണെന്നും കോടതി വിലയിരുത്തി. പതിനേഴര വയസ്സാണെങ്കില്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാവുന്ന പ്രായമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അടിച്ചു പൂസായി ‍ഞായറാഴ്ച ഉറങ്ങി; വരൻ എഴുന്നേറ്റത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ട വിവാഹം മുടങ്ങി! 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ