'രാഹുലിന് മനുഷ്യരെ അധിക്ഷേപിക്കാന്‍ പൂര്‍ണ സ്വാതന്ത്രം വേണമെന്നാണോ?; അയോഗ്യതയുടെ കാര്യം സ്പീക്കര്‍ തീരുമാനിക്കും'

മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് കോടതി ശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി ബിജെപി
രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളെ കാണുന്നു/പിടിഐ
രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളെ കാണുന്നു/പിടിഐ

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് കോടതി ശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി ബിജെപി. മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ രാഹുലിന് സമ്പൂര്‍ണ സ്വാതന്ത്ര്യം വേണമെന്നാണോ കോണ്‍ഗ്രസ് പറയുന്നതെന്ന് മുന്‍ നിയമമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് ചോദിച്ചു. രാഹുല്‍ ഗാന്ധി മനുഷ്യരെ അധിക്ഷേപിച്ചാല്‍ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസിന് ജുഡീഷ്യറിയില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്ന പ്രതികരണങ്ങളാണ് വരുന്നത്. ജൂഡീഷ്യറിയെ അവരുടെ പോക്കറ്റിനുള്ളില്‍ സൂക്ഷിക്കാനാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുമോ എന്ന ചോദ്യത്തിന്, അത് സ്പീക്കറുടെ തീരുമാനമാണെന്ന് അദ്ദേഹം മറുപടി നല്‍കി. 

'മോദി എന്ന പേരുള്ള എല്ലാവരെയും രാഹുല്‍ അധിക്ഷേപിച്ചു. ജനങ്ങളെ അധിക്ഷേപിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ സ്വാതന്ത്ര്യം വേണമെന്നാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്? രാജ്യത്ത് നിയമവാഴ്ചയുണ്ട്, അത് നിലനില്‍ക്കും. ഒരു വ്യക്തിയേയോ സ്ഥാപനത്തേയോ അപകീര്‍ത്തിപ്പെടുത്തിയാല്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ നിമയത്തില്‍ വ്യവസ്തയുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് അതില്‍ എതിര്‍പ്പുണ്ട്. അധിക്ഷേപങ്ങള്‍ ചൊരിയാന്‍ രാഹുലിന് സമ്പൂര്‍ണ സ്വാതന്ത്ര്യം വേണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.'- അദ്ദേഹം പറഞ്ഞു. 

എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെ മോദിയെമന്ന പേരുവന്ന പരാമര്‍ശത്തിന് എതിരെയുള്ള മാനനഷ്ടക്കേസിലാണ് രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി. 
അപ്പീല്‍ നല്‍കുന്നതിനായി രാഹുല്‍ ഗാന്ധിക്കു ജാമ്യം അനുവദിച്ചു.വിധി നടപ്പാക്കുന്നതിന് 30 ദിവസത്തെ സാവകാശവും
അനുവദിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com