'രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു'; കേന്ദ്രത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍

By സമകാലിക മലയാളം ഡെസ്ക്  |   Published: 24th March 2023 11:24 AM  |  

Last Updated: 24th March 2023 11:24 AM  |   A+A-   |  

modi_amit_shah

മോദിയും അമിത് ഷായും / ഫയല്‍

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ അന്വേഷണം ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കാണിച്ചാണ് ഹര്‍ജി. 

ഇഡി, സിബിഐ കേസുകളില്‍ അറസ്റ്റിന് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, ആര്‍ജെഡി, ഭാരതീയ രാഷ്ട്രസമിതി തുടങ്ങിയ പാര്‍ട്ടികളാണ് ഹര്‍ജിയില്‍ ഒപ്പുവെച്ചിട്ടുള്ളത്. 

അന്വേഷണ ഏജന്‍സികളുടെ അറസ്റ്റിനും റിമാന്‍ഡിനും മാര്‍ഗരേഖ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതി ചേര്‍ന്ന ഉടന്‍ തന്നെ, ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവു കൂടിയായ മനു അഭിഷേക് സിങ്‌വി ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ മെന്‍ഷന്‍ ചെയ്തു. 

കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ഇഡിയും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 90 ശതമാനവും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയാണെന്ന് സിങ്‌വി ചൂണ്ടിക്കാട്ടി. ഹര്‍ജി ഏപ്രില്‍ അഞ്ചിന് കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാഹുല്‍ഗാന്ധിക്ക് തടവുശിക്ഷ: അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്; നിയമപോരാട്ടത്തിന് അഞ്ചം​ഗ സമിതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ