ജി 7, ക്വാഡ് ഉച്ചകോടികൾ; പ്രധാനമന്ത്രി ത്രിരാഷ്ട്ര പര്യടനത്തിന്

വിവിധ സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും. വിവിധ രാഷ്ട്രത്തലവന്മാരുമായും അദ്ദേഹം ചർച്ച നടത്തും
നരേന്ദ്ര മോദി/ പിടിഐ
നരേന്ദ്ര മോദി/ പിടിഐ

ന്യൂഡൽഹി: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക്. ഈ മാസം 19നാണ് അദ്ദേഹം ജപ്പാനിലേക്ക് പോകുന്നത്. ഇതിന് ശേഷം പപ്പുവ ന്യൂ​ഗിനിയ, ഓസ്ട്രേലിയ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും. 

ഈ മാസം 19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമയിലാണ് ജി 7 ഉച്ചകോടി. സമാധാനം, സുസ്ഥിരത, ആരോഗ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ലിംഗ നീതി, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, സഹകരണം തുടങ്ങിയ വിഷയങ്ങളിന്മേൽ നടക്കുന്ന വിവിധ സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും. വിവിധ രാഷ്ട്രത്തലവന്മാരുമായും അദ്ദേഹം ചർച്ച നടത്തും.

ജപ്പാനിൽ നിന്ന് 22ന് അദ്ദേഹം പപ്പുവ ന്യൂ​ഗിനിയയിലേക്ക് തിരിക്കും. ഫോറം ഫോർ ഇന്ത്യ പസഫിക് ഐലൻഡ്സ് കോർപ്പറേഷൻ ഉച്ചകോടിയിൽ മോ​ഗി സംബന്ധിക്കും. പപ്പുവ ന്യൂ​ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരയ്ക്കൊപ്പമായിരിക്കും മോദിയും പങ്കെടുക്കുക. പപ്പുവ ന്യൂ​ഗിനിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറും. 

പിന്നീട് അദ്ദേഹം ഓസ്ട്രേലിയയിൽ എത്തും. സിഡ്നിയിൽ 22 മുതൽ 24 വരെ നടക്കുന്ന ക്വാഡ് രാഷ്ട്ര നേതാക്കളുടെ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. മോദിക്കൊപ്പം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനിസ് എന്നിവരും പങ്കെടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com