വീട്ടിനുളളിലേക്ക് ഇരച്ചുകയറി പുള്ളിപ്പുലി; ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്; തന്ത്രപൂര്‍വം കുരുക്കി; വീഡിയോ

പുലിയെ ആളുകള്‍ ഓടിക്കുന്നതിന്റെയും നാട്ടുകാര്‍ പരിഭ്രാന്തരായി ഓടുന്നതിന്റെയും വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു
ഡല്‍ഹിയിലെ വസീറാബാദില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്
ഡല്‍ഹിയിലെ വസീറാബാദില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: വീട്ടിനുള്ളിലേക്ക് ഇരച്ചുകയറിയ പുലിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഡല്‍ഹിയിലെ വസീറാബാദിലാണ് സംഭവം. രാവിലെ ആറരയോടെ ഉണ്ടായ സംഭവം നാട്ടുകാരില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്.

അപകടകാരിയായ പുലിയെ നാട്ടുകാര്‍ ഓടിച്ചിട്ട് മുറിക്കകത്ത് പൂട്ടിയിട്ടുണ്ട്. മുറിക്കകത്തുള്ള പുലിയെ കൂട്ടിലാക്കാനുളള ശ്രമം പുരോഗമിക്കുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിയെ ആളുകള്‍ ഓടിക്കുന്നതിന്റെയും നാട്ടുകാര്‍ പരിഭ്രാന്തരായി ഓടുന്നതിന്റെയും വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ഡിഎഫ്എസ് പറഞ്ഞു. പുലര്‍ച്ചെ നാലരയോടെയാണ് ആദ്യം പുലിയെ കണ്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു. വിവരം അറിഞ്ഞ് പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഡല്‍ഹിയിലെ വസീറാബാദില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്
നോര്‍ത്ത് ഈസ്റ്റിലെ 25ല്‍ എത്ര?; ഇക്കുറി സഖ്യത്തിന്‍റെ കരുത്തില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com