നോര്‍ത്ത് ഈസ്റ്റിലെ 25ല്‍ എത്ര?; ഇക്കുറി സഖ്യത്തിന്‍റെ കരുത്തില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ 25 സീറ്റുകളാണ് ഉള്ളത്
നരേന്ദ്രമോദി, ജെ പി നഡ്ഡ, അമിത് ഷാ എന്നിവര്‍
നരേന്ദ്രമോദി, ജെ പി നഡ്ഡ, അമിത് ഷാ എന്നിവര്‍ ഫയല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ ബിജെപി എന്നതിലുപരി, എന്‍ഡിഎ സഖ്യത്തിന്റെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ 25 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 14 സീറ്റുകളുള്ള അസമാണ് വലിയ സംസ്ഥാനം. മണിപ്പൂര്‍, ത്രിപുര, മേഘാലയ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ രണ്ടു സീറ്റുകള്‍ വീതവും നാഗാലാന്‍ഡ്, മിസോറം, സിക്കിം ഓരോ ലോക്‌സഭ സീറ്റുകള്‍ വീതവുമാണുള്ളത്.

2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ അസം ഒഴികെ, മറ്റൊരിടത്തും ബിജെപി ആരുമായും സീറ്റുധാരണയില്‍ ഏര്‍പ്പെടാതെയാണ് മത്സരിച്ചത്. എന്നിട്ടുംവടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 ല്‍ 19 സീറ്റും എന്‍ഡിഎ നേടി. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി എന്‍ഡിഎ സഖ്യമായിട്ടാണ് മത്സരിക്കുന്നത്. ഇതില്‍ അസം, മണിപ്പൂര്‍, ത്രിപുര, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണ്. നാഗാലാന്‍ഡിലും മേഘാലയയിലും ബിജെപി കൂട്ടുകക്ഷി സര്‍ക്കാരുമാണ് ഭരണം നടത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഖ്യകക്ഷികളാണെങ്കിലും മിസോറാമില്‍ ബിജെപിയും മിസോ നാഷണല്‍ ഫ്രണ്ടും വെവ്വേറെയാണ് മത്സരിക്കുന്നത്. അതുപോലെ, സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയും ബിജെപിക്കെതിരെ മത്സരരംഗത്തുണ്ട്. അസമില്‍ ബിജെപി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗാ പീപ്പിള്‍സ് ഫ്രണ്ട് ( എന്‍പിഎഫ്), എന്‍ഡിപിപി, അസം ഗണപരിഷത്ത്, യുണൈറ്റഡ് പീപ്പിള്‍സ് പാര്ട്ടി ലിബറല്‍ (യുപിപിഎല്‍) എന്നിവയുമായി സഹകരിച്ചാണ് മത്സരിക്കുന്നത്.

അസമില്‍ ബിജെപി 11 ഇടത്താണ് ജനവിധി തേടുന്നത്. എജിപിക്ക് രണ്ടും യുപിപിഎല്ലിന് ഒരു സീറ്റുമാണ് നല്‍കിയിട്ടുള്ളത്. ഒട്ടര്‍ മണിപ്പൂര്‍ സീറ്റില്‍ ബിജെപി മത്സരിക്കുന്നില്ല. പകരം എന്‍പിഎഫിന് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. സഖ്യകക്ഷികളുമായുള്ള വിട്ടുവീഴ്ചയിലൂടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പരമാവധി സീറ്റ് നേടുകയാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഏപ്രില്‍ 19 ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 15 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തുന്നത്.

നരേന്ദ്രമോദി, ജെ പി നഡ്ഡ, അമിത് ഷാ എന്നിവര്‍
എന്താണ് കച്ചത്തീവ് കൈമാറ്റം?; 50 വര്‍ഷത്തിനിപ്പുറം ചര്‍ച്ചയായി കരാര്‍, തമിഴ്നാട്ടില്‍ ചൂടേറിയ തെരഞ്ഞെടുപ്പു വിഷയം

പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി മണിപ്പൂരിലും ത്രിപുരയിലും മാത്രമാണ് സമവായ സ്ഥാനാര്‍ത്ഥികളുമായി മത്സരരംഗത്തുള്ളത്. ഇന്നര്‍ മണിപ്പൂര്‍, ഔട്ടര്‍ മണിപ്പൂര്‍, ത്രിപുര വെസ്റ്റ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു. ത്രിപുര ഈസ്റ്റില്‍ സിപിഎമ്മും ജനവിധി തേടുന്നു. വംശീയ കലാപം അരങ്ങേറിയ മണിപ്പൂരില്‍, മെയ്തി വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്നര്‍ മണിപ്പൂര്‍ സീറ്റില്‍ വിജയിക്കാനാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കുക്കികള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com