'രാഹുൽ വയനാട്ടിലേക്ക് മാറിയത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കണ്ട്; അമേഠിയിൽ നിന്നും ഒളിച്ചോടി'

അമേഠിയില്‍ തന്നെ വീണ്ടും മത്സരിക്കാനുള്ള ധൈര്യം രാഹുല്‍ ഗാന്ധി കാണിക്കണം
ബിജെപി നേതാവ് രവിശങ്കർ പ്രസാദിന്റെ വാർത്താസമ്മേളനം
ബിജെപി നേതാവ് രവിശങ്കർ പ്രസാദിന്റെ വാർത്താസമ്മേളനം എഎൻഐ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് മാറിയത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കണ്ടിട്ടാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. അമേഠിയില്‍ നിന്നും ഒളിച്ചോടിയിരിക്കുകയാണ്. വയനാട് മത്സരിക്കാന്‍ തെരഞ്ഞെടുത്തത് വന്‍തോതിലുള്ള മുസ്ലിം ക്രിസ്ത്യന്‍ വോട്ടുകളില്‍ പ്രതീക്ഷ പുലര്‍ത്തിയാണ്. എന്നാല്‍ ഇത്തവണ വയനാട്ടിലും രാഹുല്‍ കടുത്ത മത്സരമാകും നേരിടുകയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാഹുല്‍ അമേഠിയില്‍ നിന്നും വിജയിച്ചിരുന്ന മണ്ഡലമാണ്. രാഹുലിന്റെ പിതാവും ഇളയച്ഛനും വിജയിച്ചിട്ടുള്ള മണ്ഡലമാണിത്. എന്തിനാണ് അമേഠിയില്‍ നിന്നും അദ്ദേഹം ഒളിച്ചോടുന്നത്. അമേഠിയില്‍ തന്നെ വീണ്ടും മത്സരിക്കാനുള്ള ധൈര്യം രാഹുല്‍ ഗാന്ധി കാണിക്കണം. രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

ബിജെപി നേതാവ് രവിശങ്കർ പ്രസാദിന്റെ വാർത്താസമ്മേളനം
പ്രിയങ്കയ്ക്കൊപ്പം പ്രവര്‍ത്തകരെ ഇളക്കിമറിച്ച് രാഹുല്‍; വന്‍ റോഡ് ഷോ, പത്രികാ സമര്‍പ്പണം

വയനാട്ടില്‍ രാഹുല്‍ ഗാന്ധി കടുത്ത മത്സരമാണ് നേരിടുന്നത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ മത്സരിപ്പിക്കുക വഴി ശക്തമായ പോരാട്ടത്തിനാണ് ബിജെപി കോപ്പുകൂട്ടുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നും വെക്കാനില്ലാത്തതുകൊണ്ടാണ് ഇന്ത്യാ മുന്നണി 'ജനാധിപത്യം ഭീഷണിയില്‍' എന്നൊക്കെ പറയുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തില്‍ രാഹുലിനെ അമേഠിയില്‍ പരാജയപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com