എഐ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടേക്കും; മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്

യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ചൈനയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്ന് മൈക്രോസോഫ്റ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെക്കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ചൈനയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്ന് മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതീകാത്മക ചിത്രം
ഡല്‍ഹിയില്‍ 'കെട്ടിപ്പിടുത്തം', കേരളത്തില്‍ 'യാചന'; കോണ്‍ഗ്രസിനെ പരിഹസിച്ച് സ്മൃതി ഇറാനി

'സെയിം ടാര്‍ഗറ്റ്സ്, ന്യൂ പ്ലേബുക്ക്സ്: ഈസ്റ്റ് ഏഷ്യ ത്രെട്ട് ആക്ടേഴ്സ് ഡിപ്ലോയ് യുണീക് മെത്തേഡ്സ്' എന്ന തലക്കെട്ടില്‍ മൈക്രോസോഫ്റ്റ് ത്രെട്ട് അനാലിസിസ് സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജനുവരിയില്‍ തായ് വാനില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈനയുടെ എഐ നിര്‍മിത വ്യാജ വിവര പ്രചാരണം നടന്നിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റ് രാജ്യങ്ങളേയും ചൈന ലക്ഷ്യമിടുമെന്നാണ് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ചൈനയില്‍ നിന്നും ഉത്തരകൊറിയയില്‍ നിന്നും അത്തരം ഇടപെടലുകള്‍ വര്‍ധിച്ചിട്ടുണ്ട്. സ്ഥിരം എതിരാളികള്‍ക്കെതിരെയുള്ള അത്തരം നീക്കങ്ങള്‍ ഇരട്ടിപ്പിക്കുക മാത്രമല്ല സങ്കീര്‍ണമായ സാങ്കേതികവിദ്യകളും ലക്ഷ്യം നേടാനായി ഇവര്‍ ഉപയോഗിക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com