റെയ്ഡിനിടെ ആക്രമണം; എന്‍ഐഎ ഉദ്യോഗസ്ഥന് ബംഗാള്‍ പൊലീസിന്റെ സമന്‍സ്; തകര്‍ന്ന വാഹനം ഹാജരാക്കാനും നിര്‍ദേശം

'വാഹനത്തിന്റെ ഫോറന്‍സിക് പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നു'
എന്‍ഐഎ സംഘം
എന്‍ഐഎ സംഘം ഫയല്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആക്രമണത്തിന് വിധേയനായ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന് പൊലീസിന്റെ സമന്‍സ്. ഈ മാസം 11 ന് ഭൂപതിനഗര്‍ െപാലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഭൂപതിനഗര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് സമന്‍സ്. പൊലീസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞയാഴ്ച പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ ഭൂപതിനഗറില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡിനിടെയുണ്ടായ ആക്രമണത്തിലാണ് എന്‍ഐഎ ഉദ്യോഗസ്ഥന് പരിക്കേറ്റത്. ഈ ഉദ്യോഗസ്ഥനാണ് സമന്‍സ് ലഭിച്ചത്. ആക്രമണത്തിനിടെ കേടുപാടുകള്‍ സംഭവിച്ചതായി പറയപ്പെടുന്ന വാഹനം കൊണ്ടുവരാനും എന്‍ഐഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനത്തിന്റെ ഫോറന്‍സിക് പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഭൂപതിനഗര്‍ പൊലീസ് സ്റ്റേഷന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്‍ഐഎ ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഭൂപതിനഗറില്‍ നിന്നുള്ള മൂന്ന് ഗ്രാമീണരെയും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

2022ല്‍ ഭൂപതിനഗറില്‍ മൂന്ന് പേര്‍ ഉള്‍പ്പെട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന ഗൂഢാലോചനക്കാരെ അറസ്റ്റ് ചെയ്യാന്‍ പോയപ്പോഴാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു എന്‍ഐഎ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

എന്‍ഐഎ സംഘം
ബോര്‍ഡുകള്‍ മറാത്തിയില്‍ അല്ലെങ്കില്‍ നികുതി ഇരട്ടി; കടുപ്പിച്ച് മുംബൈ കോര്‍പ്പറേഷന്‍

റേഷന്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ജനുവരി 5 ന് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ വസതി റെയ്ഡ് ചെയ്യാന്‍ പോയ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (ഇഡി) ഉദ്യോഗസ്ഥരുടെ സംഘത്തെ ഗ്രാമവാസികളും നാട്ടുകാരും ആക്രമിച്ചിരുന്നു. ഈ സംഭവമുണ്ടായി മൂന്നുമാസം പിന്നിടുമ്പോഴാണ് വീണ്ടും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ ബംഗാളില്‍ വീണ്ടും അക്രമമുണ്ടാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com