ഈ തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധരെ ശിക്ഷിക്കാന്‍: നരേന്ദ്ര മോദി

ഈ തെരഞ്ഞെടുപ്പ് അഹങ്കാരികളായ പ്രതിപക്ഷ നേതാക്കളെ ശിക്ഷിക്കാന്‍ മാത്രമാണെന്നും മോദി പറഞ്ഞു
പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി
പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി പിടിഐ

പട്‌ന: പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭരണഘടന വിരുദ്ധരെ ശിക്ഷിക്കാനാണെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ വികസനത്തിലേക്ക് നയിക്കുമ്പോള്‍ അതിനെ എതിര്‍ക്കുകയാണ് പ്രതിപക്ഷം നടത്തുന്നത്. പ്രതിപക്ഷ നേതാക്കള്‍ ഭരണഘടനയെ വച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി പറഞ്ഞു. ബീഹാറിലെ ഗയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പ് അഹങ്കാരികളായ പ്രതിപക്ഷ നേതാക്കളെ ശിക്ഷിക്കാന്‍ മാത്രമാണെന്ന് മോദി പറഞ്ഞു. ഭരണഘടനാ വിരുദ്ധരും, വികസിത ഭാരതത്തെ എതിര്‍ക്കുന്നവരെ ശിക്ഷിക്കപ്പെടുന്നതുമാകും ഈ തെരഞ്ഞെടുപ്പ്. തന്നെ അധിക്ഷേപിക്കാനായി കോണ്‍ഗ്രസും സഖ്യകക്ഷികളും കള്ളം പ്രചരിപ്പിക്കുകയാണ്. അവര്‍ ഭരണഘടനയുടെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ്. എന്‍ഡിഎ ഭരണഘടനയെ മാനിക്കുന്നു. അംബേദ്കറും ഡോ. രാജേന്ദ്രപ്രസാദും ഉണ്ടാക്കിയ ഭരണഘടനയാണ് തന്നെ പ്രധാനമന്ത്രിയാക്കിയതെന്നും മോദി പറഞ്ഞു. വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. ഭരണഘടന ദിനാചരണം പോലും പ്രതിപക്ഷ നേതാക്കള്‍ എതിരാണെന്നും അംബേദ്കര്‍ വിചാരിച്ചാല്‍ പോലും ഭരണഘടന മാറ്റാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

400ലധികം സീറ്റുകള്‍ ഇത്തവണ ജനം എന്‍ഡിഎയ്ക്ക് നല്‍കുമെന്ന് മോദി പറഞ്ഞു. ആര്‍ജെഡിയു കോണ്‍ഗ്രസും സാമൂഹിക നീതയുടെ പേരില്‍ രാഷ്ട്രീയം കളിച്ചു. കഴിഞ്ഞ പത്തുവര്‍ഷം രാജ്യം വന്‍ കുതിപ്പാണ് നടത്തിയത്. പത്തുകോടി സ്ത്രീകളാണ് സ്വയം സഹായ സംഘങ്ങളില്‍ ചേര്‍ന്നത്. അതില്‍ 1.25 കോടി ബീഹാറില്‍ നിന്നാണ്. ഇന്ത്യന്‍ പൈതൃകം ഉയര്‍ത്തിപ്പിടിച്ചാണ് രാജ്യം മുന്നേറുന്നത്. ഗയയെ ലോകത്തിന് മുന്നില്‍ പൈതൃകനഗരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സനാതനധര്‍മത്തെ ഡെങ്കിയും മലേറിയയോടുമാണ് പ്രതിപക്ഷനേതാക്കള്‍ ഉപമിക്കുന്നത്. ആര്‍ജെഡി ബീഹാറിന് രണ്ട് കാര്യങ്ങള്‍ മാത്രമാണ് നല്‍കിയത്. അത് ജംഗിള്‍ രാജും അഴിമതിയും മാത്രമാണ്. അവരുടെ ഭരണകാലത്ത് വ്യവസായം പോലെ അഴിമതി തഴച്ചുവളര്‍ന്നു. ബീഹാറിലെ യുവത ആര്‍ജെഡിക്ക് വോട്ടുചെയ്യില്ല. ആര്‍ജെഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ വിള്ക്കിന് സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയുമോയെന്നും മോദി ചോദിച്ചു.

ബിഹാറില്‍ ബിജെപി 17 ലോക്സഭാ മണ്ഡലങ്ങളിലും ജെഡിയു 16ലും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 5ലും എച്ച്എഎമ്മും രാഷ്ട്രീയ ലോക് മോര്‍ച്ചയും ഓരോ സീറ്റിലും വീതം മത്സരിക്കുന്നു

പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി
മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി പോളിങ് ബൂത്തിലേക്ക്; ത്രില്ലില്‍ ഈ ഗ്രാമം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com