രാം ലല്ലക്ക് സൂര്യാഭിഷേകം; രാമവിഗ്രഹത്തെ തൊഴുതു, വികാരനിര്‍ഭരമായ നിമിഷമെന്ന് മോദി

ചടങ്ങ് ടാബ്‌ലെറ്റിലൂടെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാമവിഗ്രഹത്തെ തൊഴുന്ന ചിത്രവും പോസ്റ്റ് ചെയ്തു.
രാം ലല്ലക്ക് സൂര്യാഭിഷേകം; രാമവിഗ്രഹത്തെ തൊഴുതു, വികാരനിര്‍ഭരമായ നിമിഷമെന്ന് മോദി
രാം ലല്ലക്ക് സൂര്യാഭിഷേകം; രാമവിഗ്രഹത്തെ തൊഴുതു, വികാരനിര്‍ഭരമായ നിമിഷമെന്ന് മോദിഎക്‌സ്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനത്തില്‍ രാം ലല്ലക്ക് സൂര്യാഭിഷേകം നടത്തുന്ന ചടങ്ങ് ടാബ്‌ലെറ്റില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമനവമി ആഘോഷം വികാരനിര്‍ഭരമാണെന്നും അസമിലെ നല്‍ബരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ചുകൊണ്ട് മോദി പറഞ്ഞു.

നല്‍ബരിയിലെ റാലിക്ക് ശേഷം രാംലല്ലയെ സൂര്യതിലകം ചാര്‍ത്തുന്ന ചടങ്ങ് താനും കണ്ടു. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തന്നെ തനിക്കും ഇത് വികാരനിര്‍ഭരമായ നിമിഷമാണ്. അയോധ്യയിലെ മഹാ രാമനവമി ചരിത്രമാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ചടങ്ങ് ടാബ്‌ലെറ്റിലൂടെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാമവിഗ്രഹത്തെ തൊഴുന്ന ചിത്രവും പോസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാം ലല്ലക്ക് സൂര്യാഭിഷേകം; രാമവിഗ്രഹത്തെ തൊഴുതു, വികാരനിര്‍ഭരമായ നിമിഷമെന്ന് മോദി
സൂര്യതിലകം ചാര്‍ത്തി രാംലല്ല, ദര്‍ശന പുണ്യത്തിനായി പതിനായിരക്കണക്കിന് ഭക്തര്‍

''കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ എനിക്കും ഇത് വികാരനിര്‍ഭരമായ നിമിഷമാണ്. സൂര്യതിലകം നമ്മുടെ ജീവിതത്തില്‍ കരുത്ത് കൊണ്ടുവരട്ടേ, അത് നമ്മുടെ രാജ്യത്തെ കീര്‍ത്തിയുടെ ഉയരങ്ങളിലെത്തിക്കട്ടേ.'' മോദി എക്‌സില്‍ കുറിച്ചു.

രാമക്ഷേത്രത്തിലെ പൂജാരിമാര്‍ രാം ലല്ലക്ക് നടത്തിയ സൂര്യതിലകം ചടങ്ങ് ഏകദേശം 4-5 മിനിറ്റ് നീണ്ടുനിന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് സൂര്യ രശ്മികള്‍ നേരിട്ട് എത്താത്തതിനാല്‍ കണ്ണാടികളിലൂടെയും ലെന്‍സിലൂടെയുമാണ് രാമന്റെ നെറ്റിയിലേയ്ക്ക് സൂര്യ തിലകം എത്തിച്ചത്. റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും മറ്റൊരു സ്ഥാപനത്തിലേയും ശാസ്ത്രജ്ഞരുടെ സംഘമായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com