മസ്ജിദ് എവിടെ നിന്ന് വന്നു? സാങ്കല്‍പ്പിക അമ്പെയ്ത് വിവാദത്തിലായി ബിജെപി സ്ഥാനാര്‍ഥി മാധവി ലത

പ്രചരിക്കുന്ന വീഡിയോ അപൂര്‍ണമാണെന്നും ആരുടേയും വികാരം വ്രണപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് മാധവി ലത പ്രതികരിച്ചത്
തെരഞ്ഞെടുപ്പ് റാലിക്കിടെ സാങ്കല്‍പ്പികമായി ഇവര്‍ ഒരു മുസ്ലീം പള്ളിയുടെ നേര്‍ക്ക് അമ്പെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്
തെരഞ്ഞെടുപ്പ് റാലിക്കിടെ സാങ്കല്‍പ്പികമായി ഇവര്‍ ഒരു മുസ്ലീം പള്ളിയുടെ നേര്‍ക്ക് അമ്പെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്വിഡിയോ സ്‌ക്രീന്‍ ഷോട്ട് /എക്‌സ്‌

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മാധവി ലതയുടെ തെരഞ്ഞെടുപ്പ് റാലി വിവാദത്തില്‍. തെരഞ്ഞെടുപ്പ് റാലിക്കിടെ സാങ്കല്‍പ്പികമായി ഇവര്‍ ഒരു മുസ്ലീം പള്ളിയുടെ നേര്‍ക്ക് അമ്പെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ അപൂര്‍ണമാണെന്നും ആരുടേയും വികാരം വ്രണപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് മാധവി ലത പ്രതികരിച്ചത്. ഹിന്ദു മുസ്ലീം സഹേദരങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും വീഡിയോ വ്യാജമാണെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇന്നലെ രാമനവമിയോടനുബന്ധിച്ചാണ് ഞാന്‍ അമ്പെയ്യുന്നപോലെ കാണിച്ചത്. അതും ആകാശത്തേയ്ക്ക് . എന്നാല്‍ അവിടെ എവിടെ നിന്നാണ് പള്ളി വന്നത്? മാധവി ലത പ്രതികരിച്ചു. പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ബിജെപിയുടെ ഉദ്ദേശം എന്താണെന്ന് ഹൈദരാബാദിലെ ജനങ്ങള്‍ കണ്ടതാണ്. ഇതാണോ ബിജെപിയുടെ വിക്ഷിത് ഭാരത്? തെരഞ്ഞെടുപ്പുകള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്. എങ്കിലും അവര്‍ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന സാഹോദര്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനോട് നടപടിയെടുക്കണമെന്നാവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് റാലിക്കിടെ സാങ്കല്‍പ്പികമായി ഇവര്‍ ഒരു മുസ്ലീം പള്ളിയുടെ നേര്‍ക്ക് അമ്പെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്
ലോകത്തെ ഏറ്റവും വലിയ പാമ്പ് ജീവിച്ചിരുന്നത് ഇന്ത്യയില്‍?, 4.7 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ആയിരം കിലോ തൂക്കം, 'വാസുകി'

ഹൈദരാബാദിന് പുറമെ തെലങ്കാനയില്‍ 16 ലോക്‌സഭാ സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ 9 സീറ്റുകളില്‍ മുന്‍മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്രസമിതിയാണ് വിജയിച്ചത്. നാല് സീറ്റുകളില്‍ ബിജെപിയും മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസും ഒരു സീറ്റ് എഐഎംഐഎമ്മിനും ആണ് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com