സാങ്കല്‍പ്പിക അമ്പെയ്ത്ത്: മതവികാരം വ്രണപ്പെടുത്തി, ഹൈദരാബാദ് ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തു

തെരഞ്ഞെടുപ്പ് റാലിക്കിടെ സാങ്കല്‍പ്പികമായി അമ്പ് വരയ്ക്കുകയും എയ്യുകയും ചെയ്യുന്നതായായിരുന്നു സ്ഥാനാര്‍ത്ഥിയുടെ ആംഗ്യം
തെരഞ്ഞെടുപ്പ് റാലിക്കിടെ സാങ്കല്‍പ്പികമായി ഇവര്‍ ഒരു മുസ്ലീം പള്ളിയുടെ നേര്‍ക്ക് അമ്പെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരുന്നത്.
തെരഞ്ഞെടുപ്പ് റാലിക്കിടെ സാങ്കല്‍പ്പികമായി ഇവര്‍ ഒരു മുസ്ലീം പള്ളിയുടെ നേര്‍ക്ക് അമ്പെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരുന്നത്.വിഡിയോ സ്‌ക്രീന്‍ ഷോട്ട് /എക്‌സ്‌

ഹൈദരാബാദ്: ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥി മാധവി ലതയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു. ഏപ്രില്‍ 17-ന് രാമനവമി ഘോഷയാത്രയ്ക്കിടെ വഴിയിലെ പള്ളിക്ക് നേരെ അമ്പെയ്യുന്ന തരത്തില്‍ മാധവി ലത ആംഗ്യം കാണിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് മാധവി ലതയ്ക്ക് എതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തത്.

തെരഞ്ഞെടുപ്പ് റാലിക്കിടെ സാങ്കല്‍പ്പികമായി ഇവര്‍ ഒരു മുസ്ലീം പള്ളിയുടെ നേര്‍ക്ക് അമ്പെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരുന്നത്.
റാഞ്ചിയില്‍ ഇന്ത്യ സഖ്യത്തിന്റെ റാലിക്കിടെ സംഘര്‍ഷം; രണ്ട് പേര്‍ക്ക് പരിക്ക്

തെരഞ്ഞെടുപ്പ് റാലിക്കിടെ സാങ്കല്‍പ്പികമായി അമ്പ് വരയ്ക്കുകയും എയ്യുകയും ചെയ്യുന്നതായായിരുന്നു സ്ഥാനാര്‍ത്ഥിയുടെ ആംഗ്യം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരന്നതോടെ മാധവി ലതക്കെതിരെ വിമര്‍ശനം കടുത്തിരുന്നു. സംഭവം വിവാദമായതോടെ മാധവി ലത സമുഹമാധ്യമത്തിലൂട മാപ്പപേക്ഷ നടത്തിയിരുന്നു. ആരുടേയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് അവര്‍ വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാമനവമിയോടനുബന്ധിച്ചാണ് അമ്പെയ്യുന്നപോലെ കാണിച്ചത്. അതും ആകാശത്തേയ്ക്ക് . എന്നാല്‍ അവിടെ എവിടെ നിന്നാണ് പള്ളി വന്നതെന്നായിരുന്നു മാധവി ലതയുടെ പ്രതികരണം. പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com