പത്മ അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും; ഒ രാജഗോപാലിനും ഉഷ ഉതുപ്പിനും പത്മഭൂഷണ്‍

മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നര്‍ത്തകി പത്മ സുബ്രഹ്മണ്യം എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ സമ്മാനിക്കും.
രാഷ്ട്രപതി ദ്രൗപതി മുര്‍മു
രാഷ്ട്രപതി ദ്രൗപതി മുര്‍മുഎക്‌സ്

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പത്മ അവാര്‍ഡുകള്‍ സമ്മാനിക്കും. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നര്‍ത്തകി പത്മ സുബ്രഹ്മണ്യം എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ സമ്മാനിക്കും.

മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞന്‍ ബിന്ദ്വേശ്വര്‍ പഥക്കിനും പത്മവിഭൂഷണും രാജ്യത്തെ ആദ്യ വനിത സുപ്രീംകോടതി ജഡ്ജിയും മുന്‍ തമിഴ്‌നാട് ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷണും സമ്മാനിക്കും.

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ബിജെപി നേതാവായ ബിജെപി നേതാവ് ഒ. രാജഗോപാല്‍, ഇന്ത്യന്‍ പോപ് സംഗീത വിസ്മയം ഗായിക ഉഷ ഉതുപ്പ് എന്നിവര്‍ക്കും പത്മഭൂഷണ്‍ സമ്മാനിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാഷ്ട്രപതി ദ്രൗപതി മുര്‍മു
സാങ്കല്‍പ്പിക അമ്പെയ്ത്ത്: മതവികാരം വ്രണപ്പെടുത്തി, ഹൈദരാബാദ് ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തു

ചിത്രന്‍ നമ്പൂതിരിപ്പാട്, ഗുരു മുനി നാരായണ പ്രസാദ്, കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കര്‍ഷകനായ സത്യനാരായണ ബെളേരി, തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും രാഷ്ട്രപതി ദ്രൗപതി മുര്‍മു സമ്മാനിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com