ബിനീഷ് കോടിയേരിക്ക് ആശ്വാസം, ജാമ്യത്തിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി

2021ല്‍ കര്‍ണാടക ഹൈക്കോടതി നല്‍കിയ ജാമ്യത്തിനെതിരെയാണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്
ബിനീഷ് കോടിയേരി
ബിനീഷ് കോടിയേരിഫയല്‍

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ബംഗളൂരു-മയക്കുമരുന്ന് കള്ളപ്പണക്കേസില്‍ 2021ല്‍ കര്‍ണാടക ഹൈക്കോടതി നല്‍കിയ ജാമ്യത്തിനെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സുപ്രീംകോടതിയെ സമീപിച്ചത്.

നേരത്തെ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കിയിരുന്നു.

ബിനീഷ് കോടിയേരി
മാസപ്പടി: അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധിച്ച് പ്രതിപക്ഷം, ഇറങ്ങിപ്പോക്ക്

ബംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിനെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ (38) 2020 ഒക്ടോബറിലാണ് ഇഡി അറസ്റ്റ് ചെയതത്. മയക്കുമരുന്ന് കേസില്‍ പ്രതിയല്ലാത്ത ബിനീഷിന് ഒരു വര്‍ഷത്തിന് ശേഷം 2021 ഒക്ടോബറില്‍ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇഡി സുപ്രീംകോടതിയില്‍ പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com